നിയമക്കുരുക്കില്‍ അകപ്പെടാതെ ചാനല്‍ പരിപാടികള്‍ ആസ്വദിക്കാന്‍ എളുപ്പവഴി ”യപ്പ് ടി.വി.” കണക്ഷന്‍

സിഗ്‌നല്‍ മോഷ്ടിച്ചും കോപ്പി റൈറ്റ് ലംഘനം നടത്തിയും ചാനല്‍ സംപ്രേക്ഷണം നടത്തിയിരുന്നവര്‍ക്കെതിരേ കര്‍ശന നടപടി തുടങ്ങിയതോടെ ചാനല്‍ വിതരണരംഗത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതോടെ ഇവരെ ആശ്രയിച്ച് ടെലിവിഷന്‍ ചാനലുകള്‍ കണ്ടിരുന്നവര്‍ക്ക് പുതിയ ആശ്രയമാകുകയാണ് യപ്പ് ടി.വി ഉള്‍പ്പെടെയുള്ള ഔദ്യോഗിക വിതരണക്കാര്‍.

നിയമവിരുദ്ധമായ സര്‍വീസുകള്‍ നല്‍കുന്നവര്‍ക്കൊപ്പം വരിക്കാരാകുന്നവരും കുറ്റക്കാരാകുന്ന സാഹചര്യത്തില്‍ ദിവസേന നൂറുകണക്കിനാളുകളാണ് ഇപ്പോള്‍ യപ്പ് ടി.വി. ഉള്‍പ്പെടെയുള്ള സര്‍വീസുകളിലേക്കു മാറുന്നത്. മലയാളം, ഹിന്ദി, പഞ്ചാബി, ഉറുദു, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി തുടങ്ങി ഇന്ത്യയിലെ എല്ലാ പ്രമുഖ ഭാഷകളിലെയും ചാനലുകളും ഇംഗ്ലീഷ് സ്‌പോട്‌സ് ചാനലുകളും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കളിലെത്തിക്കുന്ന ഡിജിറ്റല്‍ ട്രാന്‍സ്മിഷന്‍ കമ്പനിയാണ് യപ്പ് ടി.വി. 2006 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച് 18 വര്‍ഷമായി ലോകം മുഴുവന്‍ ഹൈ ഡെഫനിഷന്‍ ഡിജിറ്റല്‍ സംപ്രേക്ഷണം സാധ്യമാക്കുന്ന യപ്പ് ടി.വിയില്‍ മൂവായിരത്തിലേറെ ചലച്ചിത്രങ്ങളും ഒരേസമയം ലഭ്യമാണ്.

ഏഷ്യാനെറ്റ്, മഴവില്‍ മനോരമ, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങി ചാനല്‍ 18 വരെയുള്ള മലയാളത്തിലെ എല്ലാ ചാനലുകളും ലഭ്യമാകുന്ന ഏക വിതരണ ശൃംഖലയാണ് യപ്പ് ടി.വി.
തികച്ചും നിയമപരമായി എല്ലാ രാജ്യത്തെയും വാര്‍ത്താവിനിമയ മന്ത്രാലയങ്ങളുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന യപ്പ് ടി.വി.ക്ക് അയര്‍ലണ്ടില്‍ വന്‍ വിതരണശൃംഖലാണുള്ളത്. ഡബ്ലിന്‍ ആസ്ഥാനമായുള്ള ”ദക്ഷിണ്‍ സര്‍വീസ് ലിമിറ്റഡ്” കമ്പനിക്കാണ് ഔദ്യോഗിക വിതരണച്ചുമതല. ഇവരുടെ സേവനത്തിലൂടെ നിയമക്കുരുക്കില്‍ അകപ്പെടാതെ അനായാസം ചാനല്‍ ഉപയോക്താവാകാം.

ചാനല്‍ വിതരണ രംഗത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന മൂന്നു കമ്പനികള്‍ക്കെതിരേ അടുത്തിടെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0876135856

uk +44 7590 038513

Share this news

Leave a Reply

%d bloggers like this: