നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണം: ജേക്കബ് വടക്കഞ്ചേരിക്കും മോഹനനുമെതിരെ പൊലീസ് കേസെടുത്തു

നിപ വൈറസിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കും മോഹനനുമെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന നല്‍കിയ പരാതിയില് പാലക്കാട് തൃത്താല പൊലീസാണു ഇരുവര്ക്കുമെതിരേ കേസ് രജിസ്റ്റര് ചെയ്തത്. ജേക്കബ് വടക്കഞ്ചേരിയെപോലെ വ്യാജ സന്ദേശങ്ങള് പ്രചരിപ്പിക്കുന്നവര്‌ക്കെതിരേ നടപടികളുണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ രാവിലെ വ്യക്തമാക്കിയിരുന്നു.

പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയും സ്വയം പ്രഖ്യാപിത ആയുര്വേദ വൈദ്യനായ മോഹനനും സമൂഹമാധ്യമങ്ങള്‍ വഴി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നിപ വൈറസ് എന്നൊരു വൈറസ് ഇല്ലെന്നും കീടനാശിനികളോ ഭക്ഷണത്തിലെ പ്രശ്‌നമോ ആണ് പേരാമ്പ്രയിലെ മരണങ്ങള്ക്ക് പിന്നിലെന്നും മരുന്ന് മാഫിയ ഇത് നിപ വൈറസ് ബാധയാണെന്ന് പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാദം. സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കഞ്ചേരി നടത്തുന്ന അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. ഇന്‍ഫോ ക്ലിനിക്കിനുവേണ്ടി ഡോ ജിനേഷ് പിഎസാണു പരാതി നല്‍കിയത്.

പേരാമ്പ്ര മേഖലയില്‍നിന്നു ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട്, പഴങ്ങള്‍ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ മോഹനന്‍ പ്രചാരണം നടത്തിയത്. ഈ വീഡിയോകള്‍ക്കു ഫേസ്ബുക്കില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്.

ഡികെ

Share this news

Leave a Reply

%d bloggers like this: