നിപ്പ വൈറസ് ഭിതിയില്‍ കേരളം; മരുന്നില്ല പ്രതിരോധം മാത്രം പോംവഴി; പനിബാധിച്ച് മരിച്ചവരുടെ വീടുകള്‍ ഒറ്റപ്പെട്ടു

 

വവ്വാലുകള്‍ വഴി പകരുന്ന ഹെനിപ ജനുസില്‍പ്പെട്ട നിപ്പ വൈറസിനു മരുന്നുകണ്ടെത്തിയിട്ടില്ലെന്നും പ്രതിരോധം മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍. നിപ്പ വൈറസ് ബാധയ്ക്കു മരുന്നില്ല. രോഗലക്ഷണങ്ങള്‍ക്കു മാത്രമാണു ചികിത്സ. അതിനാല്‍ പ്രതിരോധം മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടൈ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പരിപാലിക്കണം. രോഗം പകരാതിരിക്കാനുള്ള നട പടികള്‍ സ്വീകരിക്കേണ്ടതുണ്ട്. മരണം കുറക്കാനുള്ള പോംവഴികള്‍ കണ്ടെത്തണം. ജനങ്ങള്‍ക്കു ബോധവത്കരണം നല്‍കുക തുടങ്ങിയവ മാത്രമാണു ചെയ്യാനു ള്ളത്.

വൈറസ് ബാധയേറ്റാല്‍ അഞ്ചു ദിവസം മുതല്‍ രണ്ടാഴ്ചയ്ക്കണം രോഗലക്ഷണം പ്രകടമാകും. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണു രോ ഗലക്ഷണം. ചുമ, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്. രോഗം ഗുരുതരമായാല്‍ ശ്വസതടസം അനുഭവപ്പെട്ടു മരണം സംഭവിക്കാം. രോഗിയുമായി അടുക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണം. കൈയുറയും മാസ്‌കും ധരിച്ചു രോഗിയെ സമീപിക്കണം. രോഗിയെ പരിചരിക്കുന്നവര്‍ കൈ സോപ്പുപയോഗിച്ച് ഇടവിട്ടു കഴുകണം. രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം.

രോഗം പടരുമെന്ന ഭീതിമൂലം മരണ വീടുകളിലേക്ക് ആളുകള്‍ എത്തുന്നില്ല. ബന്ധുക്കളും നാട്ടുകാരും എത്തായതോടെ വീടുകള്‍ ഒറ്റപ്പെട്ടു. സഹായത്തിനുപോലും ആരുമില്ലാതെ മരിച്ചവരുടെ ഉറ്റവര്‍ അതിദയനീയാവസ്ഥയിലാണ്. എന്നാല്‍ കൈയുറകളും മാസ്‌കും ധരിച്ചുപോകുന്നതിനു കുഴപ്പമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

നിപ്പ വൈറസ് ബാധയ്ക്കു മരുന്നില്ല. രോഗലക്ഷണങ്ങള്‍ക്കു മാത്രമാണു ചികിത്സ. അതിനാല്‍ പ്രതിരോധം മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പനി മരണത്തിന് പിന്നില്‍ നിപാ വൈറസ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും എക്‌സൈയ്‌സ് മന്ത്രി ടിപി രാമകൃഷ്ണന്റെയും അധ്യക്ഷതയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഉന്നതതല യോഗം ചേരും. നിപാ വൈറസ് കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് പനിക്ക് കാരണം നിപാവൈറസാണെന്ന് സ്ഥിരീകരിച്ചത്. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി ഇന്നലെ രാത്രിയോടെ മരിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: