നിപ്പ വൈറസ് ബാധിച്ച് 12 മരണം: ലോക ആരോഗ്യ സംഘടന പ്രതിനിധികള്‍ കേരളത്തിലേക്ക്

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് കേരളത്തില്‍ 12 മരണങ്ങള്‍. 9 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് ആരോഗ്യ വകുപ്പ്. അപൂര്‍വമായി മാത്രം പടര്‍ന്നു പിടിക്കുന്ന ഈ രോഗം രോഗിയുടെ ശരീര ദ്രവങ്ങളിലൂടെയാണ് മറ്റൊരാളിലേക്ക് പകരുന്നത്. രോഗിയുടെ തലച്ചോറിനെ ബാധിക്കുന്ന ഈ വൈറസ് തടയാന്‍ നിലവില്‍ വാക്‌സിന്‍ വികസിപ്പിച്ചിട്ടില്ലെന്നു ലോകാരോഗ്യ സംഘടന പറയുന്നു. ലോക ആരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി ഹെങ്ക് ബെക്കിഹാം കേരളത്തിലെ ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണ്. രോഗ നിയന്ത്രണത്തിന് W.H.O ന്റെ നിര്‍ദേശങ്ങള്‍ ഫലപ്രദമാകുമെന്നു പ്രതീഷിക്കുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഈ രോഗബാധയെന്നു സംശയിക്കപ്പെടുന്ന നിരവധി പേര്‍ ചികിത്സയിലാണ്. മറ്റു ചിലര്‍ നിരീക്ഷണത്തിലുമാണ്. വവ്വാലുകള്‍ പരത്തുന്ന ഈ വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ മാത്രമാണ് ഏക പ്രതിവിധി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍(NCDC) ഉദ്യോഗസ്ഥരും വൈറസ് ബാധയെ കുറിച്ച് പഠിച്ചു വരികയാണ്. 1998 -എല്‍ മലേഷ്യയിലായിരുന്നു അദ്യമായി നിപ്പോ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടുതവണ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വൈറസ് 50 -തില്‍ പരം ആളുകളെ കൊന്നൊടുക്കിയിരുന്നു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: