നിപ്പാ വൈറസ് ബാധയ്ക്കു കാരണം പഴംതീനി വവ്വാലുകള്‍; സ്ഥിരീകരിച്ച് പരിശോധനാഫലം

കോഴിക്കോട്: പേരാമ്പ്രയിലെ നിപ്പാ വൈറസ് ബാധയ്ക്കു പിന്നില്‍ പഴംതീനി വവ്വാലുകളെന്നു സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍ സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പേരാമ്പ്രയിലെ ചങ്ങരോത്ത് മേഖലയിലെ പഴംതീനി വവ്വാലുകളാണ് നിപ്പാ വൈറസിന്റെ ഉറവിടമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.

ആദ്യഘട്ട പരിശാധനയ്ക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. നിപ്പ് വൈറസ് വാഹകരല്ലാത്ത ചെറുജീവികളെ ഭക്ഷിക്കുന്ന വിഭാഗത്തില്‍പ്പെട്ട വവ്വാലുകളെയാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്. വൈറസ് ഉറവിടം സംബന്ധിച്ച അവ്യക്തത ശക്തമായതും ഇതിനാലാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ ചിലതില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

മേയ് മാസത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവനാണ് നിപ്പാ വൈറസ് അപഹരിച്ചത്. എന്നാല്‍ രോഗത്തെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് പിടിച്ചുകെട്ടാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളെ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിപ്പാ രഹിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: