‘നിപ്പയ്ക്ക് ഞാന്‍ മരുന്ന് കണ്ടുപിടിച്ചിട്ടില്ല, ദയവായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; – വിശദീകരണവുമായി ഒരു ഡോക്ടര്‍

നിപാ വൈറസിനെതിരേ മലയാളി ഡോക്ടര്‍ മരുന്നു കണ്ടു പിടിച്ചു ആരോഗ്യവകുപ്പിലെ ആരെങ്കിലും വേഗം താനുമായി ബന്ധപ്പെടണം എന്നും ഷമീര്‍ ഖാദര്‍ എന്ന ഡോക്ടറിന്റെ പേരില്‍ ഒരു സന്ദേശം കുറച്ചു ദിവസങ്ങളായി സോഷില്‍ മീഡിയയില്‍ പ്രചരിക്കുനുണ്ട്. എന്താണു യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍ പറഞ്ഞത് എന്നുപോലും മനസിലാക്കാതെയായിരുന്നു സോഷില്‍ മീഡിയയില്‍ ഈ വ്യാജ പ്രചരണം നടന്നത്.

നിപ്പ വൈറസ് ബാധിച്ചുള്ള മരണസംഖ്യ വര്‍ധിച്ചതും ഈ രോഗത്തിന് മരുന്നില്ലെന്ന വസ്തുതയുമാണ് ഭീതി വര്‍ധിക്കുന്നതിന് കാരണമാവുന്നത്. അപൂര്‍വ രോഗത്തെ കുറിച്ച് കൃത്യമായ ചിത്രം ലഭിക്കാത്തതിനാല്‍ പലതരം വ്യാജപ്രചരണങ്ങളും നിപ്പ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പുറത്തുവരുന്നത്. നിപയ്ക്ക് മരുന്ന് കണ്ടുപിടിച്ച മലയാളി ഡോക്ടര്‍ എന്ന പേരിലാണ് അതിലൊരു പ്രചരണം. എന്നാല്‍ വ്യാജപ്രചരണത്തിനെതിരെ ആ മലയാളി ഡോക്ടറായ ഷമീര്‍ ഖാദര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ഫോട്ടോയും സഹിതമായിരുന്നു നിപയ്ക്കു മരുന്നുകണ്ടു പിടിച്ച മലയാളി ഡോക്ടര്‍ എന്ന പേരിലുള്ള പ്രചരണം. എന്നാല്‍ ഇതിന്റെ സത്യവസ്ഥ മനസിലാക്കാതെ ഡോക്ടര്‍ പറഞ്ഞതു വായിച്ചു പോലും നോക്കാതെയായിരുന്നു പലരും സന്ദേശം ഫോര്‍വേഡ് ചെയ്തത്.

നിപ്പയ്ക്ക് മരുന്നുണ്ട്, ആരെങ്കിലും ഒന്ന് ആരോഗ്യവകുപ്പുമായി ബന്ധപ്പെടുത്തൂ എന്ന അപേക്ഷയുമായി മലയാളി ഡോക്ടര്‍ എന്ന തരത്തിലാണ് പ്രചരണം. വ്യാജപ്രചരണത്തില്‍ വിശദീകരണവുമായി ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടര്‍ രംഗത്തെത്തിയത്. ഒടുവില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടു ഡോക്ടര്‍ക്കു വീണ്ടും തന്റെ ഫേസ്ബുക്കില്‍ കുറിപ്പിടേണ്ടി വന്നു. അമേരിക്കയിലെ മൗണ്ട് സിനായ് ഇസാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ജിനോമിക്സ് ആന്‍ഡ് മള്‍ട്ടി സ്‌കെയില്‍ ബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയാണു ഡോ:ഷമീര്‍ ഖാദര്‍.

 

ഡികെ

Share this news

Leave a Reply

%d bloggers like this: