കൊച്ചി: അക്ഷയ്കുമാര്‍ നായകനാവുന്ന മിഷന് മംഗള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സ്വന്തം നിത്യ മേനോന് ബോളിവുഡിലേക്ക്. ഇന്ത്യയുടെ ചൊവ്വ ധൗത്യ പദ്ധതിയായിരുന്ന മംഗള്‍യാനെ ആസ്പദമാക്കിയാണ് കഥയൊരുങ്ങുന്നത്. ഇന്സ്റ്റാര്ഗ്രാമിലൂടെ അക്ഷയ്കുമാര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഫോക്സ് ഫിലിംസും കേപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗ്ഗന്‍ സാക്ഷിയാണ്. നിത്യാമേനോനൊപ്പം വിദ്യാബാലന്, തപസ്സി പന്നു, സോനാക്ഷി സിന്‍ഹ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തും. തമിഴ് ചിത്രമായ സൈക്കോയുടെ ഷൂട്ടിങ് തിരക്കിലാണ് നടി നിത്യാ മേനോന്. നവംബര്‍ മധ്യത്തില്‍ മിഷന് മംഗലിന്റെ ചിത്രീകരണം ആരംഭിക്കും.
എ എം