നിത്യോപയോഗ വസ്തുക്കളില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം

നിത്യോപയോഗ വസ്തുക്കളിലെ ടൈറ്റാനിയം ഡൈ ഓക്സൈഡ് സാന്നിധ്യം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നു പഠനം. ജീവിതത്തില്‍ ഓരോ ദിവസവും തുടങ്ങുന്നത് കാന്‍സര്‍ ക്ഷണിച്ചുവരുത്തുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണെന്നും യൂറോപ്യന്‍ കെമിക്കല്‍ ഏജന്‍സി (EKA)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടൂത്ത്പേസ്റ്റ് മുതല്‍ ചുവരിലെ പെയിന്റില്‍ വരെ ടൈറ്റാനിയം ഡൈ ഓക്സൈഡിന്റെ സാന്നിധ്യം ഉണ്ട്. ഇത് ശ്വസിക്കുന്നതോടെ കാന്‍സറിനുള്ള സാധ്യത അതീവ ഗുരുതരമാണെന്നു പഠനത്തില്‍ കണ്ടെത്തി.

വീട്ടില്‍ ഉപയോഗിക്കുന്ന സണ്‍സ്‌ക്രീന്‍, ഭക്ഷണത്തിന് നിറം നല്‍കുന്ന വസ്തുക്കള്‍ തുടങ്ങിയവയും കാന്‍സര്‍ ഉണ്ടാക്കും. ടൈറ്റാനിയം ഡൈ ഓക്സൈഡ് ശ്വസിക്കുക വഴി ശ്വാസകോശ അര്‍ബുദത്തിനാണു സാധ്യത കൂടുതല്‍. എക്കയുടെ റിപ്പോര്‍ട്ടില്‍ ടൈറ്റാനിയം ഡൈ ഓക്സൈഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ റോബര്‍ട്ട് ബേഡ് ആശ്ചര്യം പ്രകടിപ്പിച്ചു. 2008ലും ഇത് കണ്ടെത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാപ്പിയിലും കാന്‍സര്‍ സാധ്യത മുന്‍പ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. എക്കയുടെ റിപ്പോര്‍ട്ട് യൂറോപ്യന്‍ കമ്മിഷനും സ്ഥിരീകരിക്കേണ്ടതുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: