നിങ്ങള്‍ ടാക്‌സ് എഫിഷ്യന്റ് ആണോ ?

രണ്ടു പേരും ജോലിക്കാരായ ദമ്പതികള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു ഏരിയ ആണ് ടാക്‌സേഷന്‍.
രണ്ടു പേരും നല്ല ജോലികളില്‍ ആണെങ്കില്‍ 20 % ടാക്‌സ് റേറ്റിനുള്ളില്‍ വാങ്ങിക്കാവുന്ന മാക്‌സിമം വരുമാനം €43,550 + €25,550 = €69,100 ആണ് . എങ്കില്‍ തന്നെ കുറവ് വരുമാനം ഉള്ള പാര്‍ട് നെറിനു €25,550 നേക്കാള്‍ കുറവാണ് സാലറി എങ്കില്‍ അത്രയുമേ 20 % ത്തില്‍ ഉള്‍പ്പെടുത്താനാകൂ.

ഉദാ : ദമ്പതികളില്‍ A യ്ക്ക് €50,000 വാര്‍ഷിക വരുമാനം . B യുടെ വരുമാനം €12000 ആണ്. ആകെ കുടുംബ വരുമാനം €62,000 . എങ്കില്‍ തന്നെ 20 % ബ്രാക്കറ്റില്‍ €55,550 യൂറോ മാത്രമേ കണക്കാക്കൂ. ഈ അവസരത്തില്‍ കൂടുതല്‍ earn ചെയ്യുന്ന ആള്‍ക്ക് മുഴുവന്‍ മാര്യേജ് ടാക്‌സ് ക്രെഡിറ്റും നല്കുന്നതാവും ഉചിതം. എന്ന് വെച്ചാല്‍ € 3,300 ടാക്‌സ് ക്രെഡിറ്റും എയ്ക്ക് നല്‍കിയാല്‍ ആണ് പ്രയോജനം കൂടുതല്‍.

കൂട്ടത്തില്‍ ആലോചിക്കേണ്ട കാര്യം ആണ് ടാക്‌സ് ക്രെഡിറ്റ് കിട്ടുന്ന പ്രൊട്ടക്ഷന്‍ കവറുകള്‍. സെല്‍ഫ് എംപ്ലോയ്ഡ് ആയിട്ടുള്ള ജോലിക്കാര്‍ അഥവാ പെന്‍ഷന്‍ ഇല്ലാത്ത പ്രൈവറ്റ് സെക്ടര്‍ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം ധാരാളം റെവന്യൂ അനുവദിച്ചിട്ടുള്ള ടാക്‌സ് സേവിങ് പോളിസികള്‍ ഉണ്ട് . ഉദാഹരണത്തിന് പെന്‍ഷന്‍ ടെം ലൈഫ് ഇന്‍ഷുറന്‍സ്. അടക്കുന്ന പോളിസി തുകയുടെ 40 % വരെ ഇവിടെ ടാക്‌സ് റിലീഫ് കിട്ടും. ഹോട്ടല്‍ ജീവനക്കാര്‍,ടാക്‌സി ഡ്രൈവേഴ്‌സ്യസ്, PAYE സിസ്റ്റത്തില്‍ ഉള്ള ഡെലിവറി ഡ്രൈവേഴ്‌സ്, പ്രൈവറ്റ് സെക്ടറിലെ പെന്‍ഷന്‍ ഇല്ലാത്ത നഴ്‌സ്മാര്‍ മുതലായവര്‍ അനാവശ്യമായി അധികം പൈസ ലൈഫ് പോളിസിയിലേക്ക് ചിലവാക്കേണ്ടതില്ല.

വേറെയൊരു മേഖലയാണ് ഇന്‍കം പ്രൊട്ടക്ഷന്‍. ഇതിന്റെ ആവശ്യകതയെ പറ്റി എത്ര പറഞ്ഞാലും മതിയാകില്ല. പ്രത്യേകിച്ച് പ്രവാസികളായ ജോലിക്കാര്‍ക്ക് വേണ്ട ആദ്യ പ്രൊട്ടക്ഷന്‍ ആണിത് . ഇവിടെയും 40 % വരെ ടാക്‌സ് റിലീഫ് ലഭിക്കും. അഞ്ചു ലൈഫ് കമ്പനികളില്‍ നിന്നും quote എടുത്തു ശ്രദ്ധയോടെ ചെയ്താല്‍ ഏറ്റവും നല്ല റേറ്റില്‍ ഇത് തുടങ്ങാന്‍ കഴിയും.

കമ്പനി ഡയറക്ടര്‍ ആയ കുറച്ചു പേരെങ്കിലും നമ്മുടെ കമ്മ്യൂണിറ്റിയില്‍ ഉണ്ട്. നിങ്ങള്‍ക്ക് എക്‌സിക്യൂട്ടിവ് പെന്‍ഷന്‍ പ്ലാനിനെ പറ്റി അറിയാമോ ? നിങ്ങളുടെ കമ്പനി വരുമാനത്തില്‍ നിന്ന് റിട്ടയര്‌മെന്റിലേക്കു ഒരു തുക ടാക്‌സ് കൊടുക്കാതെ സൂക്ഷിക്കാവുന്ന പരിപാടിയാണിത്. ഫണ്ട് സെലക്ട് ചെയ്യുന്നതനുസരിച്ചു നല്ല ലാഭവും കിട്ടും. സ്വന്തം കമ്പനി ആണെങ്കില്‍ നിങ്ങളുടെ ജോലി ചെയ്യാത്ത ഭാര്യ /ഭര്‍ത്താവു എന്നിവരെ കൂടി പെന്‍ഷന്‍ പ്ലാനില്‍ കൊണ്ട് വരാം. കമ്പനി വരുമാനത്തില്‍ നിന്ന് അവര്‍ക്കു കൂടെ പെന്‍ഷന്‍ ആകാമെങ്കില്‍ എന്തിനു wait ചെയ്‌യണം ?

കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങള്‍ക്ക് വിളിക്കാവുന്ന/ ടെക്‌സ്‌ററ് ചെയ്യാവുന്ന നമ്പര്‍ 087 321 9098 / 085 707 4186 . അയര്‍ലന്റിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ Irish Insurance ലെ Qualified Financial Advisor, Joseph Ritesh, നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ആയിരിക്കും . ഈമെയിലില്‍ ബന്ധപ്പെടേണ്ട വിലാസം joseph@irishinsurnace.ie

Share this news

Leave a Reply

%d bloggers like this: