നിങ്ങളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ കൈ കൊണ്ട് എഴുതിയതാണെങ്കില്‍ നവംബര്‍ 24 ന് മുമ്പ് പുതുക്കണം, ഇല്ലെങ്കില്‍ അസാധുവാകും

ഡല്‍ഹി: നിങ്ങളുടെ കൈവശമുള്ള പാസ്‌പോര്‍ട്ടുകള്‍ കൈകൊണ്ട് എഴുതിയതാണെങ്കില്‍ നവംബര്‍ 24 ന് ശേഷം അത് അസാധുവാകും. കയ്യെഴുത്ത് രീതിയിലുള്ള പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ പുതിയ പാസ്‌പോര്‍ട്ടിന് എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്ന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അറിയിച്ചു. കയ്യെഴുത്ത് മാതൃകയിലുള്ള എല്ലാ പാസ്‌പോര്‍ട്ടുകളും 2015 നവംബര്‍ 24 ന് ശേഷം അസാധുവായി കണക്കാകും. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ പുതുക്കുന്നതിനും നോട്ടീസില്‍ നിര്‍ദേശം നല്‍കിയിരുന്നു. മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തുമുള്ള പൗരന്‍മാരോട് പാസ്‌പോര്‍ട്ട് പരിശോധിച്ച് കൈകൊണ്ട് എഴുതിയതല്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

2001 മുതല്‍ മെഷീന്‍ റിഡബിള്‍ പാസ്‌പോര്‍ട്ടുകളാണ് നല്‍കുന്നത്. 1990 മുതല്‍ 2000 വരെ നല്‍കിയ 20 വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടുകളാണ് കൈകൊണ്ട് എഴുതിയതായി ഉള്ളത്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെ കീഴില്‍ വരുന്ന ഒരു രാജ്യങ്ങളില്‍ കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് വിസ അനുവദിക്കുന്നില്ല. മറ്റുപല രാജ്യങ്ങളിലും വിസ ഉണ്ടെങ്കിലും പാസ്‌പോര്‍ട്ട് മെഷീന്‍ റീഡബിള്‍ അല്ലെങ്കില്‍ പ്രവേശനം നിഷേധിക്കാം. ഇതേ തുടര്‍ന്നാണ് എല്ലാ പാസ്‌പോര്‍ട്ടുകളുടെ മെഷീന്‍ റീഡബിള്‍ ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നവംബര്‍ 24ന് ശേഷം കാലാവധിയുള്ള പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ കൈ കൊണ്ട് എഴുതിയതാണെങ്കില്‍ നവംബര്‍ 24ന് മുമ്പ് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

http://www.passportindia.gov.in/AppOnlineProject/welcome-Link

-എജെ-

Share this news

Leave a Reply

%d bloggers like this: