നിക്കോട്ടിന്‍, കൊക്കെയിന്‍ പോലെ പഞ്ചസാരയും ലഹരിയുണ്ടാക്കുന്നുണ്ടോ?

വെളുത്ത നിറവും ക്രിസ്റ്റല്‍ രൂപവും പിന്നെ മധുരവും. കൊക്കെയിന്‍, നിക്കോട്ടിന്‍ പോലുള്ള ലഹരി പദാര്‍ഥങ്ങളോട് ചിലര്‍ക്ക് തോന്നുന്നതിന് സമാനമാണ് പഞ്ചസാരയോടുള്ള ലഹരിയെന്ന് ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ശരീരത്തിന് ദോഷകരവുമാണ്.

പണ്ട് കാലങ്ങളില്‍ തേനും മധുരമുള്ള പഴങ്ങളും, ശരീരത്തിനായി നല്‍കിയിരുന്ന മധുരമാണ് ശുദ്ധീകരിച്ചെടുത്ത പഞ്ചസാരയിലൂടെ ശരീരത്തിന് വന്‍തോതില്‍ നല്‍കുന്നത്. കോണ്‍സണ്‍ട്രേറ്റഡ് സൂക്രോസ്,ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പ് രൂപത്തിലും ഇവ ലഭ്യമാണ്. ശുദ്ധീകരണ പ്രക്രിയയിലൂടെ വിറ്റാമിന്റെയും ധാതുക്കളുടെയും ഒരുവിധം സാന്നിധ്യമെല്ലാം നഷ്ടമായ ശേഷമാണ് ഈ രൂപത്തിലേക്ക് ഇവ എത്തപ്പെടുന്നതും.

പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവ പെട്ടെന്ന് പിടിപെടാനും, ഫാറ്റി ലിവര്‍, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കാനും പഞ്ചസാര കാരണമാണ്. അതേസമയം, മാനസികമായി,സമാധാനവും സന്തോഷവും,പഞ്ചസാര ശരീരത്തിലെത്തുമ്പോള്‍ ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്.

സെന്റ് ലുക്ക് മിഡ് അമേരിക്കന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജെയിംസ് ഡിനികോലാന്റോണിയോ ആണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ‘ഉപ്പ് കുറച്ചു കഴിച്ചാല്‍ തോന്നുന്ന ഇഷ്ടക്കേട് പഞ്ചസാരയോട് വരില്ല. അതിനാല്‍ നേരിട്ട് ഉപ്പ് കഴിക്കുന്നതിനോട് സ്വീകരിക്കുന്ന അകല്‍ച്ച പഞ്ചസാരയുടെ കാര്യത്തില്‍ സൂക്ഷിക്കുകയുമില്ല. കുക്കീസ്,ചോക്ലേറ്റ് എന്നിങ്ങനെ മധുരലഹരി നീണ്ടുതന്നെ കിടക്കുന്നു’.

പഞ്ചസാര ലഹരിയുണ്ടാക്കുന്നുണ്ടോ എന്നത് അതേസമയം ഇന്നും തര്‍ക്കവിഷയമായി സൂക്ഷിക്കപ്പെടുന്ന ഒന്നാണ്. പക്ഷെ നമ്മുടെ പഞ്ചസാര ഉപയോഗം കൂടുതലാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇവയുടെ അമിത ഉപയോഗം ഭക്ഷണത്തിനോട് ആര്‍ത്തിയുണ്ടാകാന്‍ കാരണമാകുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ലഹരിയുടെ ലക്ഷണം ആണ് ഭക്ഷണത്തോടുള്ള ആര്‍ത്തിയെന്നും വാദമുണ്ട്. പിന്നീട് ഒരുപക്ഷെ ഈ ശീലത്തോടൊരു അടുപ്പമില്ലായ്മയും വന്നേക്കാമെന്ന് ഡിനികോലാന്റോണിയോ വ്യക്തമാക്കുന്നു. ‘ഈ ലക്ഷണങ്ങള്‍ പ്രകടമാക്കുക തലച്ചോറില്‍ ഡോപോമൈനിന്റെ അപര്യാപ്തത സംഭവിക്കുമ്പോഴാണ്. വിഷാദരോഗികളുടേതിന് സമാനമായ അവസ്ഥയായിരിക്കും അവരുടെ തലച്ചോറിന് കാണപ്പെടുക. ഹൈപ്പര്‍ആക്ടിവിറ്റി ഡിസോര്‍ഡര്‍ പോലുള്ള പ്രശ്നങ്ങളും കണ്ടുവന്നേക്കാം’.

മധുരം എന്ന അനുഭവം പലര്‍ക്കും പലതാണ്. ലഹരിപോലെ തന്നെ ചിലര്‍ക്ക് മടുപ്പും ഉണ്ടാക്കിയേക്കാം. ജനിതകമായ പ്രത്യേകതകളും ഇതിന് കാരണമാകും. എങ്കിലും ഭൂരിഭാഗത്തിനും ഇഷ്ടമുള്ളതും സന്തോഷം നല്‍കുന്നതുമാണ് പഞ്ചസാരയുടെ രുചി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: