നിക്കോട്ടിന്‍ അടങ്ങിയ ച്യൂയിങ് ഗം നിരോധിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് നിക്കോട്ടിന്‍ ചേര്‍ത്ത ച്യൂയിങ് ഗം നിരോധിച്ചു. വിവിധ ബ്രാന്‍ഡുകളിലുള്ള നിക്കോട്ടിന്‍ ചേര്‍ത്ത ച്യൂയിങ് ഗം വിദ്യാര്‍ഥികളും യുവാക്കളും വാങ്ങി ഉപയോഗിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നിരോധനമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ഇവയുടെ സംഭരണം, വിതരണം, വില്പന എന്നിവ ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ച് നിരോധിച്ചിട്ടുണ്ട്.

പുകവലി നിര്‍ത്തുന്നതിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന നിക്കോട്ടിന്‍ അടങ്ങിയ ച്യൂയിങ് ഗം ഇനിമുതല്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി മാത്രമേ ലഭ്യമാവു. ഇതിന് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: