നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ ഫോണ്‍ സന്ദേശത്തെ കരുതിയിരിക്കുക

ഡബ്ലിന്‍: റവന്യു ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ ഫോണ്‍ സന്ദേശത്തെ കരുതിയിരിക്കാന്‍ റവന്യു വകുപ്പിന്റെ മുന്നറിയിപ്. അയര്‍ലണ്ടില്‍ ആയിരക്കണക്കിന് ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിച്ചതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊതുജന മുന്നറിയിപ് നല്‍കിയത്. നികുതി നിശ്ചിത ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ക്രിമിനല്‍ കുറ്റത്തിന് കേസ് എടുക്കുമെന്ന ഭീഷണിയും റവന്യു ഉദ്യോഗസ്ഥരായി ചമഞ്ഞു വ്യാജ ഫോണ്‍ ചെയ്യുന്നവര്‍ പറയുന്നുണ്ട്.

ആളുകളെ പരിഭ്രാന്തരാക്കി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്ന പുതിയ തരം തട്ടിപ്പിന്റെ ഭാഗമാണ് ഏതെന്നു നികുതി വകുപ്പ് പറയുന്നു. നികുതി അടക്കാത്തവരെ തിരഞ്ഞു പിടിച്ചാണ് തട്ടിപ്പു നടത്തുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അജ്ഞാതര്‍ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയവര്‍ ഉടന്‍ ഇടപാട് നടത്തുന്ന ബാങ്കുമായി ബന്ധപെട്ടു സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളാന്‍ റവന്യു വകുപ്പ് നിര്‍ദ്ദേശിക്കുന്നു. നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട് സംശയ നിവാരണങ്ങള്‍ക്ക് കലക്ടര്‍ ജനറലിന്റെ 1890 20 30 70 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപെടുക.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: