നാഷണല്‍ റഗ്ബി മാച്ച് ലൈവ് കാണുന്നതിനിടെ ടി.വി സിഗ്‌നല്‍ നഷ്ടപ്പെട്ടു. ഡബ്ലിനില്‍ Virgin Media-ക്കെതിരെ വന്‍ പ്രതിഷേധം

ഡബ്ലിന്‍: അയര്‍ലണ്ടും-ഇംഗ്ലണ്ടും തമ്മിലുള്ള റഗ്ബി മാച്ച് നടക്കുന്നതിനിടയില്‍ ടി.വി സിഗ്‌നല്‍ നഷ്ടപ്പെട്ടത് ഡബ്‌ളിന്‍കാരെ ഒന്നടങ്കം വലച്ചു. Virgin Media ടി.വി ഉപഭോക്താക്കള്‍ക്ക് ഇന്നലെ ഉച്ചക്ക് ശേഷം റഗ്ബി ലൈവ് മാച്ച് കാണുന്നതിനിടെയാണ് തടസ്സം നേരിട്ടത്. കളി കാണാന്‍ കഴിയാതെ പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ Virgin കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുകയായിരുന്നു. കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഇതിനകം ഉയര്‍ന്നിരിക്കുകയാണ്.

ഉച്ചക്ക് 2 .30 ആയതോടെ സാങ്കേതിക തകരാര്‍ മനസിലാക്കി കഴിയുന്നത്ര വേഗത്തില്‍ ടി.വി സിഗ്‌നല്‍ പ്രശ്‌നം പരിഹരിച്ചെന്ന് Virgin ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡബ്ലിനില്‍ മാത്രമാണ് ഇന്നലെ ടി.വി സിഗ്‌നല്‍ ലഭിക്കാതെ ജനങ്ങള്‍ വലഞ്ഞത് Virgin ടി.വിക്ക് പലപ്പോഴും ഡബ്ലിനില്‍ സിഗ്‌നല്‍ ലഭിക്കാറില്ലെന്ന് ഒരുകൂട്ടം ഉപഭോക്താക്കള്‍ നിരന്തരമായി പരാതിപ്പെട്ടുവരുന്നതിനിടെയാണ് ടി.വി സിഗ്‌നല്‍ ലഭിക്കാതെ ഇന്നലെ ഡബ്‌ളിന്‍കാര്‍ കൂട്ടത്തോടെ Virgin മീഡിയക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.

എ എം

Share this news

Leave a Reply

%d bloggers like this: