നാളത്തെ സ്ലൈഗോ പരേഡില്‍ ശക്തമായ ഇന്ത്യന്‍ സാന്നിധ്യം

സ്ലൈഗൊ : ഏകീകരണത്തിന്റെ ശക്തമായ സന്ദേശവുമായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ നാളത്തെ(മാര്‍ച്ച് 17 ) സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ പങ്കെടുക്കും .’യൂറോപ്യന്‍ വോളണ്ടീറിങ് ക്യാപിറ്റല്‍ 2017 ‘ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ലൈഗോയിലെ പരേഡില്‍ 2009 മുതല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോ ഭാരതത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും നിരവധി തവണ സമ്മാനാര്‍ഹമാകുകയും ചെയ്തിട്ടുണ്ട് .

ഈ വര്‍ഷം ഇന്ത്യയിലെ മൂന്നു പ്രമുഖ നൃത്തരൂപങ്ങളെ സമന്വയിപ്പിച്ചു ,25 ഓളം കലാകാരന്മാരുള്‍പ്പെടുന്ന ടീമിനെയാണ് രംഗത്തിറക്കുന്നതെന്നു പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബെബില്‍ പഞ്ഞിക്കാട്ടില്‍ അറിയിച്ചു .കേരളത്തിന്റെ സ്വന്തം തിരുവാതിര ,പഞ്ചാബിന്റെ ബാന്‍ഗ്ര ,ഉത്തരേന്ത്യയുടെ ഡാന്‍ഡിയ ,ഇതോടൊപ്പം ‘കേരളാ ബീറ്റ്‌സ്‌ന്റെ’ ശിങ്കാരിമേളവും അസോസിഷന്റെ ഫ്‌ലോട്ടിനു കൊഴുപ്പേകും .സെക്രട്ടറി സുരേഷ് പിള്ളയുടെയും ,കള്‍ച്ചറല്‍ സെക്രട്ടറി ബിന്ദു നായരുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസമായി ടീം പരിശീലനം നടത്തിവരുന്നു .12 മണിക്ക് ആരംഭിക്കുന്ന പരേഡില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷവിതാനത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നര്‍ 10:30 ഓടെ മെയില്‍ കോച്ച് റോഡില്‍ എത്തിച്ചേരണമെന്നു ബെബില്‍ അറിയിച്ചു .50,000 പേരെയാണ് കാണികളായി സ്ലൈഗോയില്‍ ഈ വര്‍ഷം സംഘാടകര്‍ പ്രതീക്ഷിക്കുന്നത് .

ബെബില്‍ പഞ്ഞിക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: