നാല് വര്‍ഷം മുന്‍പ് ഐഎസ് ക്യാംപില്‍ നേരിട്ട ക്രൂരതയുടെ നടുക്കുന്ന ഓര്‍മ്മകുമായി യുഎന്‍ ഗുഡ്വില്‍ അംബാസിഡറായ നാദിയ മുറാദ്

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ ഓര്‍മിച്ച് യുഎന്‍ ഗുസ്വില്‍ അംബാസിഡര്‍ നാദിയ മുറാദ്. നാല് വര്‍ഷം മുമ്പാണ് നാദിയയെ ഐഎസ് പിടികൂടിയത്. യസീദി ഗ്രാമം ആക്രമിച്ച ഐഎസ് അധീനതയിലാക്കുകയും കോജോയിലെ സ്‌കൂളിനു മുന്നിലെത്തിച്ച് പുരുഷന്മാരെ കൊന്നൊടുക്കിയശേഷം സ്ത്രീകളേയും കുട്ടികളേയും ഇവര്‍ അടിമകളാക്കി വില്‍ക്കുകയുമായിരുന്നു. അന്ന് 19 വയസാണ് നാദിയയ്ക്കുണ്ടായിരുന്നത്. പീന്നീട് മാസങ്ങളോളം നീണ്ട ക്രൂര പീഡനങ്ങള്‍ക്കുശേഷം നാദിയ ഐഎസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു.

2014 ലിലാണ് 19 വയസുകാരിയായ നാദിയയെ ഐ.എസ് തീവ്രവാദികള്‍ ഇറാഖിലെ അവളുടെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. യസീദി സമുദായാംഗമായ നാദിയയുടെ കുടുംബത്തിലെ ആണുങ്ങളെ കൊന്നൊടുക്കിയ ശേഷമായിരുന്നു സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയത്. സഹോദരങ്ങളെയും മാതാപിതാക്കളേയും കണ്‍മുന്നിലിട്ട് കഴുത്തറുത്ത് കൊന്ന ശേഷമാണ് തീവ്രവാദികള്‍ നാദിയയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും വില്‍പ്പന ചരക്കാക്കുകയും ചെയ്തത്.

മാതാവിന്റെ കണ്‍മുന്നില്‍ വെച്ചാണ് ആറു സഹോദരങ്ങളെ അവര്‍ കഴുത്തറുത്തത്. ഒടുവില്‍ തന്റെ മുന്നിലിട്ട് മാതാവിനേയും കൊന്നു. തന്നെ മൊസൂളിലേക്ക് പിന്നീട് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. യസീദി സമൂഹത്തിന് ഭൂരിപക്ഷമുള്ള വടക്കന്‍ ഇറാക്കിലെ സീഞ്ഞാറിലെ പഴയ ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ നാദിയ വിങ്ങിപ്പൊട്ടുന്നു. സീഞ്ഞാര്‍ പിടിച്ചെടുത്ത് 5,000ത്തില്‍ കൂടുതല്‍ യസീദി പെണ്‍കുട്ടികളെയാണ് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കി മാറ്റിയത്.

ഒമ്പതു വയസ്സുള്ള പെണ്‍കുട്ടികള്‍ പോലും വാടകയ്ക്ക് നല്‍കപ്പെടുകയോ വില്‍പ്പനച്ചരക്കാക്കുകയോ ചെയ്യപ്പെട്ടു. പിടിച്ചുകൊണ്ടു പോയ യസീദി സമൂഹത്തിലെ യുവതികളും പെണ്‍കുട്ടികളുമായി 2,000 യുവതികള്‍ ഇപ്പോഴും ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലുണ്ടെന്ന് നാദിയ പറയുന്നു. മനുഷ്യക്കടത്തിനും ക്രൂരതകള്‍ക്കും ഇരയായവര്‍ക്കും കൂട്ടക്കുരുതിയുടെ ഇരകള്‍ക്കും സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നവര്‍ക്കും സമര്‍പ്പിച്ചുകൊണ്ട് യു.എന്നിന്റെ സഹായത്തോടെ പുതിയ സ്ഥാനത്തിരുന്നുള്ള ദൌത്യം നിര്‍വ്വഹിക്കുകയാണ് ഇന്ന് നാദിയ.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: