നാറ്റോ രാജ്യങ്ങള്‍ പ്രതിരോധ ചെലവ് ഇനിയും ഉയര്‍ത്തണം- ട്രംപ്

വാഷിങ്ടണ്‍: നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ് ഇനിയും ഉയര്‍ത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ അഭ്യര്‍ത്ഥിച്ചതിനു ശേഷം വിവിധ നാറ്റോ രാജ്യങ്ങള്‍ പ്രതിരോധ ബജറ്റ് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മതിയായ ചെലവി?െന്റ അടുത്തുപോലും എത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് അഭിപ്രായം വ്യക്തമാക്കിയത്

കഴിഞ്ഞ വര്‍ഷത്തെ തന്റെ സന്ദര്‍ശനത്തിനു ശേഷം നാറ്റോ രാജ്യങ്ങള്‍ കോടിക്കണക്കിന് ഡോളറുകള്‍ അധികമായി ചെലവഴിക്കുന്നുണ്ട്. യു.എസ് ഒരുപാട് തുക ചെലവഴിക്കുന്നുണ്ട്. യൂറോപ്യന്‍ അതിര്‍ത്തികള്‍ മോശമാണ്. പൈപ്‌ലൈന്‍ ഇടപാടിലൂടെ റഷ്യയിലേക്ക് ഡോളറുകളെത്തുന്നത് അംഗീകരിക്കാനാവില്ല.- ട്രംപ് ട്വീറ്റ് ചെയ്തു.

ബ്രസല്‍സില്‍ വെച്ചു നടന്ന വാര്‍ഷിക നാറ്റോ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയായിരുന്നു ട്രംപിന്റെ ട്വീറ്റ്. സമ്മേളനത്തില്‍ യൂറോപ്പിന്റെ പ്രതിരോധ ചെലവിന്റെ ഭീമമായ ഭാഗവും വഹിക്കുന്നത് വാഷിങ്ടണ്‍ ആണെന്ന് പറഞ്ഞ ട്രംപ് യു.എസ് സഖ്യകക്ഷികള്‍ക്കെതിരെ നിശിത വിമര്‍ശനമുയര്‍ത്തിയിരുന്നു. കുടാതെ അവരുടെ സൈനിക ചെലവ് മൊത്തം ആഭ്യന്തര ഉത്പ്പന്നത്തിന്റെ(ജി.ഡി.പി) രണ്ട് ശതമാനത്തില്‍ നിന്ന് നാല് ശതമാനമാക്കി ഉയര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 2024ഓടെ പ്രതിരോധ മേഖലയില്‍ ജി.ഡി.പിയുടെ രണ്ട് ശതമാനം ചെലവഴിക്കുമെന്ന് 2014ല്‍ നാറ്റോ അംഗങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ രണ്ട് ശതമാനമെന്ന ലക്ഷ്യം പോലുമാവാത്തതിനാല്‍ ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചു.

https://twitter.com/realDonaldTrump/status/1017290478839050240

 

ഡികെ

Share this news

Leave a Reply

%d bloggers like this: