നായ് കാഷ്ഠ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഒരുക്കാന്‍ തയ്യാറെടുത്ത് കെറി കൗണ്ടി കൗണ്‍സില്‍

കെറി: ഐറിഷ് നഗരങ്ങളിലും, കൗണ്ടികളിലും പൊതു നിരത്തുകളില്‍ കണ്ടു വരുന്ന നായ് കാഷ്ഠം തലവേദനയായി മാറിയതിനാല്‍ ഇതിനൊരു പരിഹാര മാര്‍ഗ്ഗം തേടുകയാണ് കെറി കൗണ്ടി കൗണ്‍സില്‍. കാഷ്ഠം നിരത്തുകളിലും, പാര്‍ക്കുകളിലും വീഴാതെ നോക്കണമെന്ന ഉത്ക്കണ്ഠ ഇവയെ സംരക്ഷിക്കുന്നവര്‍ക്കും വെല്ലുവിളിയാകുന്നു. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കൗണ്ടിയില്‍ നായ്ക്കളുടെ ഉടമസ്ഥര്‍ പ്ലാസ്റ്റിക് ബാഗ് കൈയ്യില്‍ കരുതുന്നുണ്ട്. എങ്കിലും ചില ഉടമസ്ഥര്‍ സഹകരിക്കാത്തത് കാഷ്ഠം റോഡിലും മറ്റും വീണ് കാല്‍നടക്കാര്‍ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

കെറിയില്‍ 24 മണിക്കൂറും പെട്രോളിംഗ് നടത്താന്‍ ലിറ്റര്‍ വാര്‍ഡന്മാരെ പ്രത്യേകം ചുമതലപ്പെടുത്തിക്കഴിഞ്ഞു. കാഷ്ഠം ശേഖരിക്കുന്ന നായ്കളുടെ ഉടമസ്ഥര്‍ ഒരു ബിന്നില്‍ നിക്ഷേപിക്കുന്നതുവരെ കാഷ്ഠം ഉള്ള പ്ലാസ്റ്റിക് ബാഗ് കയ്യില്‍ കരുതുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ കൗണ്‍സില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ മറ്റൊരു മാര്‍ഗം കണ്ടുപിടിച്ചു കഴിഞ്ഞു. കുതിരകള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള അവശിഷ്ടം ശേഖരിക്കാന്‍ കഴിയുന്ന വിധമുള്ള വസ്ത്രം പട്ടികളെ ധരിപ്പിച്ച് പ്രശ്‌നം പരിഹരിക്കാമെന്നാണ് പുതിയ കണ്ടെത്തല്‍.

ഇനിയിപ്പോള്‍ കാഷ്ഠം എപ്പോള്‍ വീഴുമെന്ന ആശങ്കയില്ലാതെ പട്ടിയെയും കൊണ്ട് സവാരിക്കിറങ്ങാം. റോഡും പാര്‍ക്കുകളും മാലിന്യ വിമുക്തവുമാക്കാം. പാര്‍ക്കിലും മറ്റും എത്തുന്ന കുട്ടികള്‍ക്ക് നായ് കാഷ്ഠം വലിയൊരു പ്രശ്‌നമായി നിലനില്‍ക്കുന്ന കാര്യം പല രക്ഷിതാക്കളും കൗണ്ടി കൗണ്‍സിലിനെ അറിയിച്ചിരുന്നു. എല്ലാവര്‍ക്കും സൗകര്യപ്രദമായ തീരുമാനം നടപ്പാക്കാന്‍ ഒട്ടും വൈകില്ലെന്നും കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: