നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ വിശ്വനാഥമേനോന്‍ അന്തരിച്ചു…

മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന വി വിശ്വനാഥ മേനോന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മഹരാജാസ് കോളെജിലെ വി്ദ്യാഭ്യാസ കാലം മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. എറണാകുളം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ എം എം ലോറന്‍സ്, എ പി ക്യുര്യന്‍ എന്നിവര്‍ക്കൊപ്പം വലിയ പങ്ക് വഹിച്ച വിശ്വനാഥ മേനോന്‍ നിരവധി തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടി പിളര്‍ന്നതിന് ശേഷം സിപിഎമ്മിന്റെ ഭാഗമായി. 1987 ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. പിന്നീട് മുകുന്ദപുരത്ത് മല്‍സരിച്ചെങ്കിലും വിജയിച്ചില്ല. അതിന് ശേഷം എന്നാല്‍ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല. വിബി ചെറിയാന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട വിമത സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

2003 ല്‍ എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ വിമതനായി മല്‍സരിച്ചു. ബിജെപിയടക്കമുള്ളവരുടെ പിന്തുണയോടെയായിരുന്നു മല്‍സരം. എന്നാല്‍ പിന്നീട്, അന്ന് മല്‍സരിച്ചത് തെറ്റായി പോയി എന്ന് അദ്ദേഹം ഏറ്റുപറയുകയും സിപിഎമ്മുമായി സഹകരിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: