നായക്കുട്ടിയെ കാണിക്കാത്തതിന് 11 വയസുകാരന്‍ എട്ടുവയസുകാരിയെ വെടിവച്ചു കൊന്നു

ചിക്കാഗോ: നായക്കുട്ടിയെ കാണിക്കാത്തതിന് 11 വയസുകാരന്‍ എട്ടുവയസുകാരിയെ വെടിവച്ചു കൊന്നു. ടെന്നെസിയിലാണ് സംഭവം നടന്നത്. വീടിനുപുറത്ത് പെണ്‍കുട്ടി തന്റെ നായക്കുട്ടിയുമൊത്ത് കളിക്കുമ്പോഴാണ് അയല്‍വാസിയായ ബാലനെത്തി നായക്കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടത്. പെണ്‍കുട്ടി വിസമ്മതിച്ചപ്പോള്‍ തോക്ക് കൊണ്ട് തുടരെ വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ പെണ്‍കുട്ടി മരിച്ചു. Maykayla Dyer എന്ന കുട്ടിയാണ് വെടിയേറ്റ് മരിച്ചത്.

പിതാവിന്റെ 12 ഗേജ് ഷോട്ഗണുപയോഗിച്ചാണ് കുട്ടിയെ വെടിവച്ചതെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി ഷെറിഫ് പറഞ്ഞു. ഒക്ടോബര്‍ 28നാകും ശിക്ഷ പ്രഖ്യാപിക്കുക. അതുവരെ കുട്ടി ജുവനൈല്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കും.
-എജെ-

Share this news

Leave a Reply

%d bloggers like this: