നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡാര്‍ട്ട് സ്റ്റേഷനകള്‍ അടയ്ക്കുന്നു

 

ഡബ്ലിന്‍: പിയേഴ്‌സ്, ഹൗത്ത് സ്റ്റേഷനുകളില്‍ നിന്ന് ഡബ്ലിനിലെ മാലഹൈഡ് സ്റ്റേഷനിലേക്ക് സര്‍വീസ് നടത്തുന്ന ഡാര്‍ട്ട് സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. സ്റ്റേഷനില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍വീസുകള്‍ തടസപ്പെടുന്നത്. ഒക്ടോബര്‍ 26 വരെ പിയേഴ്‌സ് സ്റ്റേഷനില്‍ നിന്ന് ബ്രേയിലേക്കും ഗ്രേസ്റ്റോണിലേക്കും മാത്രമേ സര്‍വീസ് ഉണ്ടായിരിക്കൂ.

അടച്ചിടുന്ന സ്റ്റേഷനുകളില്‍ നിന്നുള്ള റെയില്‍ ടിക്കറ്റുകള്‍ ഡബ്ലിന്‍ ബസ് സ്വീകരിക്കും. യാത്രക്കാര്‍ക്കുണ്ടാകുന്ന പരമാവധി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന് ഐറിഷ് റെയില്‍ കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ബാരി കെന്നി പറഞ്ഞു. ഡാര്‍ട്ട് ലൈനില്‍ ഈ ആഴ്ച അവസാനം അത്യാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും യാത്രക്കാര്‍ക്കുണ്ടാകുന്ന അസൗകര്യം ഒഴിവാക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും രാത്രിയിലാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിടുന്ന സ്റ്റേഷനുകള്‍

Portmarnock
Clongriffin
Howth
Sutton
Bayside
Howth Junction & Donaghmede
Kilbarrack
Raheny
Harmonstown
Killester
Clontarf Rd
Dublin Connolly
Tara tSreet

-എജെ-

Share this news

Leave a Reply

%d bloggers like this: