നവരാത്രിയെ പ്രതിപാദിച്ചുകൊണ്ടുള്ള സണ്ണി ലിയോണിന്റെ കോണ്ടം പരസ്യം വിവാദത്തിലേക്ക്

ന്യൂ ഡല്‍ഹി: മാന്‍ഫോഴ്സ് കോണ്ടം പരസ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ സണ്ണി ലിയോണ്‍ നവരാത്രിയെ കച്ചവട തന്ത്രമായി പരാമര്‍ശിച്ചതില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കേന്ദ്ര ഉപഭോക്തൃ മന്ത്രി രാംവിലാസ് പാസ്വാന് ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുകയാണ്. ‘ഖേലോ മഗര്‍ പ്യാര്‍ സെ ഈസ് നവരാത്രി’ എന്ന പരസ്യവാചകമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

ഒരു പരസ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ആവുന്ന സെലിബ്രറ്റീസ് ചില മാനദണ്ഡങ്ങള്‍ പാലിച്ചു വേണം പരസ്യങ്ങളില്‍ അഭിനയിക്കേണ്ടത്. പരസ്യവാചകത്തില്‍ ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ പ്രസ്താവനകള്‍ പാടില്ലെന്ന നിബന്ധന പാലിച്ചില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നവരാത്രി ആഘോഷത്തെ കച്ചവട തന്ത്രമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സി.എ.ഐ.ടി അറിയിച്ചു.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കാതെ കിടക്കുന്ന ഉപഭോക്തൃ സംരക്ഷണ നിയമം ഉടന്‍ തന്നെ പാസാക്കാന്‍ മന്ത്രിസഭാ തയ്യാറാകണമെന്നും പരാതിയില്‍ സി.എ.ഐ.ടി യുടെ ദേശീയ സെക്രട്ടറി ജനറല്‍ പ്രവീണ്‍ കാന്റ്റല്‍വാള്‍ അറിയിച്ചു. കുറച്ചെങ്കിലും സംസ്‌കാരമുണ്ടെങ്കില്‍ സണ്ണിലിയോണ്‍ ഇത്തരം പരസ്യങ്ങളില്‍ അതിരുകടന്ന അഭിനയത്തില്‍ നിന്നും പിന്മാറണമെന്ന് വ്യാപാര സംഘടന ആക്ഷേപം അറിയിച്ചിരിക്കുകയാണ്. സംഘടനയുടെ നിലപാട് അനുകൂലിച്ചുകൊണ്ട് രാജ്യത്തെ നിരവധി സാംസ്‌കാരിക സംഘടനകളും പരസ്യത്തിനെതിരെ രംഗത്ത് വരുന്നുണ്ട്.

നവരാത്രിയെ മുന്‍ നിര്‍ത്തിക്കൊണ്ട് ഗുജറാത്ത് മുഴുവന്‍ സണ്ണി ലിയോണ്‍ പരസ്യം ബാനറുകളായി പ്രത്യക്ഷപ്പെട്ട കാര്യവും വ്യാപാര സംഘടന ചൂണ്ടിക്കാട്ടുന്നു. മാന്‍ഫോഴ്സ് കോണ്ടത്തിന്റെ സണ്ണി ലിയോണ്‍ അഭിനയിച്ച വീഡിയോ ദൃശ്യങ്ങളെക്കുറിച്ചും വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: