നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍; ഒടുവില്‍ പോലീസ് പിടിയില്‍

കൊച്ചി: നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ പോലീസ് കണ്ടെത്തി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയെ എളമക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പ്രസവം കഴിഞ്ഞതിനാല്‍ യുവതിയുടെ ആരോഗ്യനില കണക്കിലെടുത്താണ് ഡിറ്റോയുടെ ഭാര്യയെ അറസ്റ്റ് ചെയ്യാതിരുന്നത്.

മാധ്യമങ്ങളില്‍ വന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിനാലാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് കണ്ടതിനെ തുടര്‍ന്ന് വടക്കാഞ്ചേരി സ്വദേശികളാണ് എളമക്കര പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം തൃശൂരിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പള്ളിയിലെ സിസിടിവിയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പാരിഷ് ഹാളില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയും യുവാവും ഒന്നിച്ചെത്തി കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നത് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: