നവജാത ശിശുക്കളില്‍ വൈറസ് ബാധ; ബ്രസീലില്‍ അടിയന്തരാവസ്ഥ

 

റിയോഡിജനീറോ : നവജാത ശിശുക്കളില്‍ അപൂര്‍വ രോഗം വ്യാപകമാകുന്നതിനെ തുടര്‍ന്ന് ബ്രസീലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗം ബാധിച്ച 2400 കുട്ടികളുടെ തലച്ചോറിന് തകരാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സിക എന്ന് പതോജന്‍ വൈറസാണ് രോഗത്തിന് കാരണമെന്നാണ് നിഗമനം. കൊതുകിലൂടെയാണ് രോഗം പകരുന്നത്.

ഈ വൈറസ് ആദ്യമായി കണ്ടെത്തിയത് 70 വര്‍ഷങ്ങള്‍ക്കു മുമ്പ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ്. മനുഷ്യ ശരീരത്തില്‍ സാവധാനം പ്രവര്‍ത്തിച്ചുതുടങ്ങുന്ന ഈ രോഗാണു നാഡീ വ്യൂഹത്തെയാണ് ബാധിക്കുക. ഇത് ചിലപ്പോള്‍ മരണത്തിലേക്കുവരെ നയിച്ചേക്കാം.

ബ്രസിലില്‍ 2,400 ഓളം കുട്ടികളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 29 കുട്ടികള്‍ മരിച്ചു. ബ്രസിലില്‍ ഒരു കുട്ടിയിലാണ് വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത് തലയോട് ചുരുങ്ങിയ അപൂര്‍വ്വമായ(മെക്രോസെഫാലി) അവസ്ഥയിലായിരുന്നു കുട്ടി. മരണത്തിന് കീഴടങ്ങിയ കുട്ടീയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനയില്‍ അമ്മയുടെ ശരീരത്തിലും വൈറസിനെ കണ്ടെത്തി. കഴിഞ്ഞവര്‍ഷം 147 കുട്ടികളില്‍ മൈക്രോസെഫലി കണ്ടെത്തിയിരുന്നു.
കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം വൈറസ് വളരുന്നതിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. 2013 ല്‍ ഫ്രഞ്ച് അധീന പോളീക്ഷ്യന്‍ ദ്വീപുകളില്‍ വ്യാപിച്ച വൈറസ് ബാധയില്‍ 28,000 ത്തോളം ആളുകള്‍ രോഗബാധമൂലം ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തിയിരുന്നു. ഇപ്പോള്‍ വൈറസ് ബ്രസിലിലേയ്ക്കും എത്തിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് ലോകാരോഗ്യ സംഘന രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: