നവകേരളമാര്‍ച്ചിനായി സ്ഥാപിച്ച പ്രചാരണബോര്‍ഡ് വിവാദത്തില്‍

കണ്ണൂര്‍: മതചിഹ്നങ്ങള്‍ പ്രചാരണ ആയുധമാക്കി വിവാദങ്ങളില്‍ പെട്ട സിപിഐഎം വീണ്ടും വിവാദത്തിലേക്ക്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിനായി സ്ഥാപിച്ച പ്രചാരണബോര്‍ഡാണ് ചര്‍ച്ചാവിഷയമാകുന്നത്.

കണ്ണൂര്‍ അമ്പാടിമുക്കില്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡില്‍ കുതിരകളെ പൂട്ടിയ തേരുതെളിക്കുന്ന ശ്രീകൃഷ്ണനായി സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജനെയും, അസ്ത്രം തൊടുക്കുന്ന അര്‍ജുനനായി പിണറായി വിജയനെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണബോര്‍ഡില്‍ അന്ത്യഅത്താഴത്തിന്റെ ചിത്രം നല്‍കിയതും ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയതും സിപിഐഎമ്മിനെ വിവാദത്തിലാക്കിയിരുന്നു.

ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ കണ്ണൂര്‍ അമ്പാടിമുക്കിലെ പ്രവര്‍ത്തകരാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിട്ടുളളത്. ആവനാഴിയില്‍ നിന്ന് അസ്ത്രമെടുത്ത് തൊടുക്കാനൊരുങ്ങുന്ന അര്‍ജുനനായി പിണറായി വിജയനെയും തേരു തെളിയിക്കുന്ന ശ്രീകൃഷ്ണനായി പി ജയരാജനെയും ചിത്രീകരിച്ചിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: