നഴ്‌സിംഗ് ഹോമുകള്‍ പ്രതിസന്ധിയിലേക്ക്

ഡബ്ലിന്‍ : രാജ്യത്തെ നഴ്‌സിംഗ് ഹോമുകളുടെ പ്രവര്‍ത്തനത്തിന് ചില നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പുറത്തിറക്കി കോമ്പറ്റിഷന്‍ ആന്‍ഡ് കോണ്‍സുമെര്‍ പ്രൊട്ടക്ഷന്‍ കമ്മിഷന്‍ ( സി.സി.പി.സി) ഉത്തരവിറക്കി. നഴ്‌സിംഗ് ഹോമുകളും അന്തേവാസികളും തമ്മിലുള്ള കരാറില്‍ ചില മാറ്റങ്ങളും കൊണ്ടുവന്നു . രോഗികളോട് ഉള്ള പെരുമാറ്റ ചട്ടം, കൂടുതല്‍ ഫീ ഈടാക്കാന്‍ പാടില്ല തുടങ്ങി ചില നിഷ്‌കര്‍ഷകളും സി.സി.സി.പി മുന്നോട്ട് വെയ്ക്കുന്നു.

അയര്‍ലണ്ടിലെ നഴ്‌സിംഗ് ഹോമുകളെ കുറിച്ച് ഒരു വര്‍ഷത്തോളം പഠനം നടത്തിയ ശേഷമാണ് ചില നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഹോമുകളോട് ആവശ്യപ്പെട്ടിരിക്കുന്നു. നഴ്‌സിംഗ് ഹോം പരിചരണത്തിന് പുറത്തു മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും അന്തേവാസികളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്ന ഹോമുകളോട് അത് നിര്‍ത്തലാക്കാനും സി.സി.പി.സി നിര്‍ദേശിച്ചു.

ഇത്തരം നിബന്ധനകള്‍ മാറ്റാന്‍ ഒരു വര്‍ഷം വരെ സമയം അനുവദിക്കും. ശാരീരിക അവശതകള്‍ അനുഭവിക്കുന്ന അന്തേവാസികള്‍ക്ക് ഒരു നഴ്‌സിംഗ് ഹോമില്‍ പരിചരണക്കുറവ് നേരിട്ടാല്‍ മറ്റൊരു ഹോമിലേക്ക് മാറാനും കഴിയും. അന്തേവാസികളോട് കെയര്‍ ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം ഹോമുകള്‍കള്‍ നിയമ നടപടികളും നേരിടേണ്ടി വരും.

എന്നാല്‍ രാജ്യത്തെ ഹോമുകള്‍ പ്രതിസന്ധിയിലാക്കുന്ന മാര്‍ഗ നിര്‍ദേശികളാണ് സി.സി.പി.സി മുന്നോട്ട് വെച്ചതെന്ന ആരോപണവും ശക്തമാണ്. മാനസിക വെല്ലുവിളി പോലുള്ള അവസ്ഥകള്‍ നേരിടുന്ന അന്തേവാസികളില്‍ നിന്നും കെയര്‍ ജീവനക്കാര്‍ക്ക് ശാരീരിക ഉപദ്രവം വരെ നേരിടാറുണ്ട്. അതുപോലെ രോഗികള്‍ക്ക് ആഹാരവും, പരിചരണത്തിനും പുറമെ ഉല്ലാസപരമായ ചില സേവനങ്ങളും നല്‍കുന്ന ഹോമുകള്‍ അതിനുള്ള ഫീ മാത്രമാണ് ഈടാക്കുന്നത്. ഇതിനെ അമിത ഫീ ഈടാക്കുന്നു എന്ന ഗണത്തില്‍ പെടുത്തിയ സി.സി.പി.സി യുടെ വിലയിരുത്തല്‍ ശരിയല്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: