നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; ഉതുപ്പു വര്‍ഗീസിനെ ഇന്റര്‍പോള്‍ അറസ്റ്റു ചെയ്തു

കൊച്ചി : നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ കോടികള്‍ തട്ട്ിപ്പിലൂടെ സ്വന്തമാക്കിയ പിടികിട്ടാപ്പുള്ളി ഉതുപ്പ് വര്‍ഗ്ഗീസ് അബുദാബിയില്‍ അറസ്റ്റിലായി. ഇന്റര്‍പോളാണ് ഇയാലെ അറസ്റ്റു ചെയ്തത്. ഭാര്യയെ കാണാന്‍ അബുദാബിയിലെ വീട്ടിലെത്തിയപ്പോഴാണ് ഉതുപ്പിനെ ഇന്‍ര്‍പോള്‍ അറസ്റ്റു ചെയ്തത്. ഉതുപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇയാള്‍ മറ്റു രാജ്യങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനായിരുന്നു അറസ്റ്റ്. ഉതുപ്പ് വര്‍ഗ്ഗീസിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ബന്ധമുണ്ടെന്നു ശക്തമായ ആരോപണങ്ങള്‍ ഉണ്ട്. കുവൈറ്റില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 300 കോടി രൂപയോളം തട്ടിയെടുത്തു എന്നതാണ് ഇയാള്‍ക്കെതിരെയുലഌകേസ്. ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള അല്‍ ശറഫ മാന്‍പവര്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം വഴിയാണ് തട്ടിപ്പു നടത്തിയത്. നിയമപ്രകാരം 16,000 രൂപ റിക്രൂട്ട്‌മെന്റിനായി വാങ്ങേണ്ട സ്ഥാനത്ത് ഇയാള്‍ ഓരോ നേഴ്‌സുമാരില്‍ നിന്നായി 20 ലക്ഷം രൂപ വരെയാണ് തട്ടിയെതുത്തത്.

മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ഉതുപ്പിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം സിബിഐ തുടങ്ങി. കുറ്റവാളികളെ പരസ്പരം കൈമാറ്റം ചെയ്യാനുള്ള ഉടമ്പടി യൂറോപ്യന്‍ രാജ്യങ്ങളുമായി ഇന്ത്യ ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഉതുപ്പ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് സിബിഐയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉതുപ്പിന്റെ വിവരങ്ങള്‍ സിബിഐ ഇന്റര്‍പോളിന് നല്കിയത്.

Share this news

Leave a Reply

%d bloggers like this: