നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസ് പ്രതി ഉതുപ്പ് വര്‍ഗീസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

 

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസ് പ്രതി ഉതുപ്പ് വര്‍ഗീസിനെ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സിബിഐയുടെ ആവശ്യപ്രകാരമാണ് ഇന്റര്‍പോള്‍ ഇയാളെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഇയാളെ പിടിക്കാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വഴിയുള്ള നീക്കം ഫലിച്ചതോടെയാണ് ഉതുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞത്.

ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ ഉതുപ്പ് വര്‍ഗീസിന്റെ പൂര്‍ണ വിവരങ്ങളും ചിത്രവും നല്കിയിട്ടുണ്ട്. വിദേശ തൊഴില്‍ നിയമനത്തിന്റെ മറവില്‍ ഗൂഢാലോചന നടത്തി നിരവധിപ്പേരെ വഞ്ചിച്ചെന്നും അഴിമതി നിരോധന നിയമപ്രകാരം ഇന്ത്യയില്‍ അന്വേഷണ ഏജന്‍സികള്‍ ഇയാളെ തേടി വരികയാണെന്നു വെബ്‌സൈറ്റില്‍ അറിയിപ്പുണ്ട്.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ചു ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണു കേസ്. അറസ്റ്റ് ഒഴിവാക്കാന്‍ ഉതുപ്പ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയെങ്കിലും ഹൈക്കോടതി തള്ളി. ഇയാള്‍ കുവൈറ്റിലുണ്ടെന്നും ഇടയ്ക്കു ദുബായിയില്‍ എത്താറുണ്ടെന്നും സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: