നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: പ്രാക്ടിക്കല്‍ ടെസ്റ്റിന് തയാറെടുക്കേണ്ടതെങ്ങനെ?

ഡബ്ലിന്‍: നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ ഫീസ് ഘടന സംബന്ധിച്ചും രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തിയറി ടെസ്റ്റിനെക്കുറിച്ചും കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പ്രതിപാദിച്ചിരുന്നു. പ്രാക്ടിക്കല്‍ ടെസ്റ്റിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാം

ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: പ്രാക്ടിക്കല്‍ ടെസ്റ്റ്

പ്രാക്ടിക്കല്‍ ടെസ്റ്റിനായി ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (Objective Structured Clinical Examination (OSCE) രീതിയാണ് അവലംബിക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള മൂല്യനിര്‍ണയ രീതിയാണ് OECE. അപേക്ഷകര്‍ക്ക് തങ്ങളുടെ നൈപുണ്യം തെളിയിക്കാനുള്ള അവസരമാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ ഒരുക്കിയിരിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി സ്റ്റേഷനുകള്‍(റൂമുകള്‍) ഒരുക്കിയിരിക്കും.

വിവിധ സ്റ്റേഷനുകളില്‍ വ്യത്യസ്തമായ OSCE നടത്തിയാണ് പ്രാക്ടിക്കല്‍ ടെസ്റ്റിലെ മൂല്യനിര്‍ണയും നടത്തുന്നത്. ഹോസ്പിറ്റലുകളിലെ ആവശ്യമായ സംവിധാനങ്ങളും ഉപകരണങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പ്രാക്ടിക്കല്‍ ടെസ്റ്റിനാവശ്യമായ സ്റ്റേഷന്‍ തയാറാക്കുന്നത്. കുറഞ്ഞത് 14 സ്്‌റ്റേഷനുകളില്‍ അപേക്ഷകര്‍ക്ക് നിങ്ങളുടെ കാര്യക്ഷമത തെളിയിക്കേണ്ടി വരും. ഓരോ സ്‌റ്റേഷനിലും നഴ്‌സിംഗ് സംബന്ധമായ വിവിധ തലങ്ങളിലുള്ള നിങ്ങളുടെ കാര്യക്ഷമത പരിശോധിക്കപ്പെടുന്നു.

ഓരോ സ്‌റ്റേഷനിലും നിങ്ങള്‍ക്ക് പത്തുമിനിട്ട് ചെലവഴിക്കാം. നിങ്ങളുടെ സമയം അവസാനിക്കുമ്പോള്‍ മൂല്യനിര്‍ണയവും അവസാനിക്കുന്നു. 10 മിനിറ്റ് നീളുന്ന പ്രാക്ടിക്കലിലെ പ്രകടനം വിലയിരുത്തിയാണ് ഫലപ്രഖ്യാപനവും നടത്തുന്നത്. ഓരോ സ്‌റ്റേഷനിലും ഉദ്യോഗാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി രണ്ടു ഉദ്യോസ്ഥര്‍ ഉണ്ടായിരിക്കും. ചില സ്‌റ്റേഷനുകളില്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി രോഗികളുടെ ഡമ്മിയായിരിക്കും ഉണ്ടായിരിക്കുക. മറ്റ് ചില സ്‌റ്റേഷനുകളില്‍ രോഗം അഭിനയിക്കുന്നവരായിരിക്കും ഉണ്ടായിരിക്കുക.

നിങ്ങള്‍ ഓരോ സ്‌റ്റേഷനിലെത്തുമ്പോഴും ഉദ്യോഗസ്ഥര്‍ അവിടെയുള്ള ഡിസ്‌ക്രിപ്റ്റര്‍ ഷീറ്റ് വായിച്ച് നിങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കും. തുടര്‍ന്ന് നിങ്ങള്‍ക്ക് രോഗികളെ പരിശോധിക്കം. റഫറന്‍സിനായി ഡിസ്്ക്രിപ്റ്റര്‍ ഷീറ്റ് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. മൂല്യനിര്‍ണയം നടത്താനായി നിയോഗിച്ചിരിക്കുന്ന രണ്ടു ഉദ്യോഗസ്ഥരും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പരീക്ഷയില്‍ ജയിച്ചോ അതോ പരാജയപ്പെട്ടോ എന്ന് രേഖപ്പെടുത്തും. പ്രാക്ടിക്കല്‍ ടെസ്റ്റില്‍ വിജയിക്കാന്‍ എല്ലാ സ്റ്റേഷനുകളിലും നിങ്ങള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കേണ്ടതുണ്ട്.

വസ്ത്രധാരണം: പ്രാക്ടിക്കല്‍ ടെസ്റ്റ് പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന സംവിധാനത്തിലാണെങ്കിലും ഹോസ്പിറ്റല്‍ അന്തരീക്ഷത്തില്‍ ജോലി ചെയ്യുമ്പോള്‍ എത്തുന്ന വസ്ത്രധാരണം വേണം തെരഞ്ഞെടുക്കാന്‍. ഏറ്റവും കംഫര്‍ട്ടായ വസ്ത്രവും ചെരുപ്പുകളും മേക്ക്അപ്പും ആഭരണങ്ങളും ഹെയര്‍ സ്റ്റൈലുമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.

രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെയോ അല്ലെങ്കില്‍ ഉച്ചയ്ക്ക് 1 മണിമുതല്‍ വൈകിട്ട് 6 മണുവരെയോ ആയിരിക്കും പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ സമയം. സമയത്തിന് തന്നെ എക്‌സാം നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് എത്തുക. വൈകിയെത്തുന്നവരെ ടെസ്റ്റിന് പ്രവേശിപ്പിക്കില്ലെന്ന് പ്രേേത്യകം ഓര്‍ക്കുക.

എക്‌സാം നടക്കുന്ന ദിവസം നേരത്തെ തന്നെ റിസപ്ഷനില്‍ എത്തുക. തിയറി ടെസ്റ്റിനായി ഹാജരാക്കിയ രേഖകള്‍ വീണ്ടും പരിശോധിക്കും. ആര്‍സിഎസ്‌ഐ പ്രതിനിധി നിങ്ങളുടെ പരീക്ഷ നടക്കുന്ന സമയം എപ്പോഴാണെന്ന് അറിയിക്കും. എല്ലാ അപേക്ഷകരുടെയും രേഖകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ ആര്‍സിഎസ്‌ഐ പ്രതിനിധി പ്രാക്ടിക്കല്‍ ടെസ്റ്റിനെക്കുറിച്ച് ഒരു പ്രെസന്റേഷന്‍ നടത്തുകയും നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും.

തുടര്‍ന്ന് അപേക്ഷകരെ രണ്ടു ഗ്രൂപ്പുകളായി തിരിക്കും. പകുതിപേരെ താഴത്തെ നിലയിലും ബാക്കിയുള്ളവരെ ഒന്നാം നിലയിലേക്കും കൊണ്ടുപോകും. ( പരീക്ഷ തീരുന്നതുവരെ ഒരു ഗ്രൂപ്പിലുള്ള അംഗങ്ങള്‍ മറ്റേ ഗ്രൂപ്പിലുള്ള അംഗങ്ങളെ കണ്ടുമുട്ടില്ല) ഓരോ നിലയിലും വിശ്രമമുറിയുണ്ട്. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ സാധനങ്ങള്‍ വെയ്ക്കുകയും കൊണ്ടുവന്നിട്ടുള്ള ലഘുഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചെയ്യാം. നിങ്ങളുടെ സാധനങ്ങള്‍ക്ക് യാതൊരുവിധ സുരക്ഷയും ഇവിടെ ലഭിക്കുന്നതല്ല.

പരീക്ഷ തുടങ്ങിയാല്‍ അപേക്ഷകരില്‍ പകുതിപേര്‍ താഴത്തെ നിലയിലുള്ള സ്റ്റേഷനുകളും പകുതിപേര്‍ ഒന്നാം നിലയിലെ സ്റ്റേഷനുകളും പൂര്‍ത്തിയാക്കുന്നു. തുടര്‍ന്ന് 25 മിനിട്ട് നിളുന്ന ഇടവേളയാണ്. അപ്പോള്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നിട്ടുള്ള ഭക്ഷണം കഴിക്കാം. ഇടവേളയ്ക്ക് ശേഷം താഴത്തെ നിലയില്‍ ഉള്ളവരെ ഒന്നാം നിലയിലേക്കും ഒന്നാം നിലയിലുള്ളവരെ താഴത്തെ നിലയിലേക്കും മാറ്റി പ്രാക്ടിക്കല്‍ പൂര്‍ത്തിയാക്കുന്നു.

പ്രാക്ടിക്കല്‍ ടെസ്റ്റിന് ശേഷം ആര്‍സിഎസ്‌ഐ പ്രതിനിധി അടുത്ത നടപടിക്രമള്‍ എന്തൊക്കെയെന്ന് വിശദമാക്കും.

പ്രാക്ടിക്കല്‍ ടെസ്റ്റിന് മുമ്പ് നിങ്ങള്‍ക്ക് സ്റ്റേഷനുകളില്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച സൂചിക നല്‍കും. സാംപിള്‍ പേപ്പറിന് ക്ലിക്ക് ചെയ്യുക

http://rcsi.ie/files/facultyofnursingmidwifery/docs/20151015104241_STATION%20MAP.docx

കൂടാതെ ഓരോ സ്‌റ്റേഷനിലും റഫറന്‍സിനായി സ്‌റ്റേഷന്‍ ഡിസ്‌ക്രിപ്റ്റര്‍ ഷീറ്റ് ലഭ്യമാണ്. സാംപിള്‍ പേപ്പറിന് ക്ലിക്ക് ചെയ്യുക

http://rcsi.ie/files/facultyofnursingmidwifery/docs/20151015104641_STATION%20DESCRIPTOR%20SHEET.docx

ഒരു സ്റ്റേഷനില്‍ ചെയ്യേണ്ട പ്രാക്ടിക്കല്‍ ടെസ്റ്റിന്റെ സംക്ഷിപ്തരൂപം, ലക്ഷ്യം, മൂല്യനിര്‍ണയത്തിനായി പരിഗണിക്കുന്ന പ്രധാന ശേഷി എന്നിവയുടെ സാംപിള്‍ പേപ്പറിന് ക്ലിക്ക് ചെയ്യുക

http://rcsi.ie/files/facultyofnursingmidwifery/docs/20151015104846_Scenario.docx

ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് നിങ്ങള്‍ അപ് ലോഡ് ചെയ്യേണ്ട രേഖകള്‍, തിയറി ടെസ്റ്റിനും പ്രാക്ടിക്കല്‍ ടെസ്റ്റിനും ഹാജരാക്കേണ്ട രേഖകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ നാളെ വായിക്കാം…
-എജെ-

Share this news

Leave a Reply

%d bloggers like this: