നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പൊതുജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ

ഡബ്ലിന്‍: അയര്‍ലണ്ടിലെ പൊതുജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു. പൊതുജീവനക്കാര്‍ക്ക് 66 വയസ്സ് മുതല്‍ മാത്രമാണ് പെന്‍ഷന്‍ ലഭിക്കുക. 65 വയസ്സില്‍ ജീവനക്കാര്‍ റിട്ടയര്‍ ചെയ്യണമെന്നാണ് നിലവിലെ നിയമ വ്യവസ്ഥ. ഇവര്‍ക്ക് ഒരു വര്‍ഷം വരെ യഥാര്‍ത്ഥ പെന്‍ഷന്‍ നഷ്ടപ്പെടും. പകരം ആ കാലയളവില്‍ ബോണസ് തുക മാത്രമാണ് ലഭിക്കുക. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ വിരമിക്കല്‍ പ്രായം 66 വയസ്സ് വരെ ഉയര്‍ത്തണമെന്ന് ഫിയനാഫോള്‍ അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

രാജ്യത്തെ സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരുടെ പെന്‍ഷന്‍ പ്രായം 65 വയസ്സില്‍ നിന്നും 70 ആയി ഉയര്‍ത്തിയ നടപടിയെ തുടര്‍ന്ന് ആണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ എല്ലാ വിഭാഗം പൊതുജീവനക്കാരുടെയും വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ ആവശ്യപ്പെടുന്നത്. പെന്‍ഷന്‍ പ്രായം 66 ലേക്ക് നീട്ടുമ്പോള്‍ ഒരു വര്‍ഷത്തെ ശമ്പളം ജീവനക്കാര്‍ക്ക് നഷ്ടമാവില്ല എന്ന് മാത്രമല്ല ഇവരുടെ സേവനം ഉപയോഗപ്പെടുത്താനും കഴിയും.

ആരോഗ്യ മേഖലയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് വളരെ നല്ല തീരുമാനം ആയിരിക്കുമെന്ന് ഒരു വിഭാഗം രാഷ്ട്രീയ കക്ഷികള്‍ അഭിപ്രായപ്പെടുന്നു. നേഴ്സുമാരും മിഡ്വൈവ്‌സ്മാരും പരിമിതമായ അയര്‍ലണ്ടില്‍ ഇവരുടെ സേവന കാലാവധി അവര്‍ധിപ്പിക്കുന്നത് മികച്ച പ്രതികരണം ഉണ്ടാക്കും. അടുത്ത 5 വര്‍ഷ കാലയളവില്‍ ഐറിഷ് ആശുപത്രികളില്‍ ആരോഗ്യ ജീവനക്കാരുടെ കുറവ് നികത്താന്‍ ഈ തീരുമാനത്തിലൂടെ കഴിയുമെന്ന് എച്ച്.എസ്.ഇ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പുകള്‍ സമ്മതിക്കുന്നുണ്ട്.

സേവന കാലാവധി നീട്ടി ലഭിക്കുമെന്നതിനാല്‍ നേഴ്‌സിങ് ജീവനക്കാര്‍ക്കും വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് ഗുണകരമായിരിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ ജോലി തേടിയെത്തുന്ന നേഴ്സുമാരുടെ എണ്ണത്തിലും ഇതോടെ വര്‍ദ്ധനവ് ഉണ്ടാകും. ദീര്‍ഘകാല സേവന കാലയളവ് ലഭിക്കുമ്പോള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതിനാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക വഴി അയര്‍ലണ്ടിലെ ആരോഗ്യമേഖലയിലേക്ക് ജീവകാരെ ആകര്‍ഷിക്കാനും കഴിയും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: