നഴ്സുമാരുടെ സമരം രക്ഷിതാക്കള്‍ ഏറ്റെടുക്കുന്നു; നിരാഹാരം കിടക്കാന്‍ തീരുമാനം

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം രക്ഷിതാക്കള്‍ ഏറ്റെടുക്കുന്നു. ബുധനാഴ്ച്ച നടക്കുന്ന ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ഈ മാസം 29 ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരം കിടക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. ഒരു മാസമായിട്ടും സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഒത്തുതീരാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സംഘടിച്ചിരിക്കുന്നത്. മാന്യമായ ശമ്പളം ഉറപ്പാക്കി സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് ആവശ്യം.

കോഴിക്കോട് കോടഞ്ചേരിയില്‍ രക്ഷിതാക്കള്‍ പ്രകടനവും നടത്തി. കോഴിക്കോടിന് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സമര സഹായ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. അതേസമയം കാസര്‍കോട് ജില്ലയില്‍ സമരം ചെയ്യുന്ന നഴ്സുമാരുമായി കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. ഈ മാസം ഇരുപതിന് മുഖ്യമന്ത്രി നടത്തുന്ന ചര്‍ച്ച വരെ സമരം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അനുകൂല തീരുമാനം ഉണ്ടാകുംവരെ സമരം തുടരുമെന്ന നിലപാടില്‍ നഴ്സുമാര്‍ ഉറച്ച് നിന്നു. തുടര്‍ന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്റുകളുടെയും നഴ്സിംങ് കോളേജുകളുടെയും പ്രതിനിധികളുമായി കലക്ടര്‍ ചര്‍ച്ച നടത്തി.

 
എ എം

Share this news

Leave a Reply

%d bloggers like this: