നല്ല ആരോഗ്യത്തിന് ആഹാരം പാകം ചെയ്യുന്നതിനും കാര്യമുണ്ട്

ആഹാരം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആഹാരം പാകം ചെയ്യുന്ന രീതികളും. ആവശ്യമായ ചേരുവകള്‍ സമംചേര്‍ത്തു ശരിയായവിധത്തില്‍ പാകം ചെയ്താല്‍ മാത്രമേ ആഹാരത്തിനു രുചിയ്ക്കൊപ്പം ഗുണവും ഉണ്ടാകൂ. എന്നാല്‍ നമ്മള്‍ ഒട്ടും ശ്രദ്ധിക്കാതെ ചെയ്യുന്ന ചില പാചകരീതികള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ പണിയായേക്കാം. ശരിയായ രീതിയിലല്ലാതെ ആഹാരം പാകം ചെയ്താല്‍ ചിലപ്പോള്‍ അത് വിഷമയമായി മാറാറുണ്ട്. അതുപോലെ പാചകത്തിലെ പാളിച്ചകള്‍ ആഹാരത്തിലെ പോഷകഗുണങ്ങളെ പാടെ ഇല്ലാതാക്കുകയും ചെയ്യാറുണ്ട്, മറ്റു ചിലപ്പോള്‍ ഈ രീതിയിലെ പാചകം ഫാറ്റിനെ മാറ്റി ട്രാന്‍സ് ഫാറ്റാക്കി മാറ്റാറുണ്ട്. അത്തരം ചില അബദ്ധങ്ങള്‍ എന്തൊക്കെയാണ് എന്നൊന്ന് നോക്കാം.

ഇന്ന് ഏറെ പ്രചാരമുള്ള ഒന്നാണ് ബാര്‍ബിക്യൂ. എണ്ണയില്ലാതെ ഇറച്ചി ചുട്ടെടുക്കുന്നത് കൊണ്ടാണ് ബാര്‍ബിക്യൂവിനു ഇത്രയും ആരാധകര്‍ ഉണ്ടാകാന്‍ കാരണം. എന്നാല്‍ ഇത് ആരോഗ്യപരമായി അത്ര നല്ലതല്ല എന്നാണു വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ ബാര്‍ബിക്യൂ ചെയ്യുമ്പോള്‍ ഇറച്ചിയില്‍ നിന്നുള്ള ഫാറ്റ് താഴെയുള്ള ചാര്‍ക്കോളിലേക്ക് വീഴും. ഇത് കാര്‍സിനോജന്‍ ഉള്‍പെടെയുള്ള കെമിക്കലുകള്‍ പുറത്തേക്ക് വരും. അതുപോലെ തന്നെ ബാര്‍ബിക്യൂവിനു ഉപയോഗിക്കുന്ന സോസുകളില്‍ അമിതയളവില്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ട്. വല്ലപ്പോഴും ബാര്‍ബിക്യൂ കഴിക്കാം എന്നല്ലാതെ ഇടക്കിടെയുള്ള ബാര്‍ബിക്യൂ പ്രിയം നിയന്ത്രിക്കുക.

ഒരുപരിധിയില്‍ കൂടുതല്‍ ആഹാരം കരിക്കുന്നത് ആഹാരത്തെ വിഷമയമാക്കും. ശരിയായ അളവില്‍ ആഹാരം വേവിച്ചെടുക്കാന്‍ ശ്രദ്ധിക്കുക. വേവിക്കുമ്പോള്‍ പുറം ഭാഗത്ത് ബ്രൌണ്‍ നിറമായി തുടങ്ങുന്നതോടെ നിര്‍ത്തുക.ഒരുപാട് എണ്ണയിലിട്ടു വറുക്കുന്നതും ആഹാരത്തെ ടോക്സിക്കാക്കും. മാത്രമല്ല കൊളസ്ട്രോള്‍ നില വര്‍ധിക്കാനും ഇത് കാരണമാകും. അമിതയളവില്‍ കലോറി വര്‍ധിപ്പിക്കാനും ഈ പരിപാടി കാരണമാകും. അതുപോലെ വറുക്കാന്‍ എടുക്കുന്ന എണ്ണയും ശ്രദ്ധിച്ചു തിരഞ്ഞെടുക്കുന്നത് നല്ലതാണ്.

Share this news

Leave a Reply

%d bloggers like this: