നരേന്ദ്രമോദി എം.എ ഡിഗ്രി ജേതാവാണോ?

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചുറ്റിപറ്റി പുതിയ വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. 2015 ജൂണ്‍ വരെ മോദിയുടെ വെബ്‌സൈറ്റിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ എം.എ ബിരുദം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. മോദിയുടെ ഒഫീഷ്യല്‍ സൈറ്റില്‍ അദ്ദേഹം ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഡല്‍ഹി നിയമന്ത്രിയായിരുന്ന ജിതേന്ദര്‍ സിംങ് തോമര്‍ വ്യജ ഡിഗ്രിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിനു അദ്ദേഹത്തിനെ അറസ്റ്റു ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ വെബ്‌സൈറ്റില്‍ തിരുത്തലുകള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് ആരോപിക്കപ്പെടുന്നത്. തോമറിനെ അറസ്റ്റു ചെയ്യുന്നത് 2015 മെയ് മാസത്തിലായിരുന്നു. അന്ന് മോദിയുെട ഓഫീഷ്യല്‍ വെബ്‌സൈറ്റില്‍ വിദ്യാഭ്യാസ യോഗ്യത എം.എ എന്ന് ചേര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോഷയ്ല്‍ ആക്ടിവിസ്റ്റാണ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെട്ട് ആര്‍ടിഐ യെ സമീപിച്ചത്. പ്രധാനമന്ത്രി എം.എ ഹോള്‍ഡറായിരിക്കണമെന്ന് നിര്‍ബന്ധമില്ലെങ്കിലും സത്യസന്ധനും, ജനങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്നവനുമായിരിക്കണമെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. നിരവധിയാളുകളാണ് ഈ സംഭവത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നത്.

Share this news

Leave a Reply

%d bloggers like this: