നരബലി:ഇന്ത്യന്‍ വംശജനായ ക്രിക്കറ്റ് താരത്തെ ഭക്ഷിണാഫ്രിക്കയില്‍ കഴുത്തറുത്തുകൊന്നു

ജൊഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ വംശജനും ഭിന്നശേഷിക്കാരനുമായ യുവ ക്രിക്കറ്റ് താരത്തെ ഉറ്റസുഹൃത്ത് കഴുത്തറുത്ത് കൊന്നു. 23 വയസുകാരനായ നവാന്‍ ഖാനാണ് സുഹൃത്തുക്കള്‍ മന്ത്രവാദത്തിന്റെ ഭാഗമായി നടത്തിയ നരബലിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

ജൊഹന്നാസ് ബര്‍ഗില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുളള തീരദേശ നഗരമായ ഉംസിന്‍തോയിലാണ് നാടിനെ നടുക്കിയ സംഭവം. നവാസിന്റെ അടുത്ത സുഹൃത്ത് ടണ്‌ഠോവോക്കേ വുമ(21) അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവാസ് ഖാനെ വീട്ടിനുടുത്തുളള കാട്ടിലേക്ക് കൂട്ടികൊണ്ട് പോയി ദുമ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ദുമ മന്ത്രവാദിയെ കണ്ടപ്പോള്‍ ഒരു മനുഷ്യനെ നരബലി കഴിക്കണമെന്നാണ് മന്ത്രവാദി ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് ദുമ ഉറ്റ സുഹൃത്തിനെ വകവരുത്തിയത്.

2013ല്‍ മികച്ച ക്രിക്കറ്റ് താരത്തിനുളള ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ അവാര്‍ഡ് നവാസിനായിരുന്നു. കുവാസുല നാറ്റല്‍ എന്ന പ്രദേശിക ക്ലബിന് വേണ്ടിയാണ് നവാസ് കളിച്ചിരുന്നത്. ഭിന്നശേഷിയുളളവരുടെ ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഓള്‍റൗണ്ടറായിരുന്നു നവാസ്. സംഭവത്തില്‍ ദക്ഷിണാഫ്രിക്കന്‍ കായിക വകുപ്പ് നടുക്കം രേഖപ്പെടുത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: