നമുക്കേകാം കൈത്താങ്ങ്

ജന്മനാടു വെള്ളത്തില്‍ മുങ്ങുകയാണു.മനസ്സിലാണു പ്രളയം വിദേശ മലയാളികള്‍ക്കു ,ഊണും ഉറക്കവും നമ്മളില്‍ ചിലര്‍ ക്കെങ്കിലും നഷ്ടപ്പെടുന്നതു മനുഷ്യമനസാക്ഷി നഷ്ട പ്പെടാത്തതു കൊണ്ടാണു .1 യൂ റൊ 80 രൂപയാണു ഒരു പാക്കറ്റ് സാനിറ്ററി നാപ്കിനോ ഒരു പാകറ്റ് സോപ്പിനോ ആ പൈസ മതിയെന്നു സാരം .ഇതു ഓണക്കാലം കൂടിയാണു പ്രവാസികള്‍ ഒത്തു ചേരുന്ന സമയം ഒരു വര്‍ഷം നമുക്കു ഈ ആഘോഷങ്ങള്‍ മാറ്റി വെച്ചു കൂടെ ??.കൂടപ്പിറപ്പുകള്‍ വെള്ളത്തില്‍ മുങ്ങുമ്പോള്‍ തിളക്കമില്ലാത്ത സെല്‍ഫികള്‍ നമുക്കെന്തു തരുന്നു എന്നു ചിന്തിക്കുക …..

സംഘടങ്കള്‍ വഴിയോ മുഖ്യമന്ത്രി യു ടെ ദുരിതാശ്വാസനിധിയിലേയ്ക്കു നേരിട്ടോ നിങ്ങളുടെ സഹായധനം എത്തിക്കാവുന്നതാണു .വെള്ളം നമ്മു ടെ പടിവാതിലിലാണു ഇനിയും മടിക്കാതെ ഒരാള്‍ക്കെങിലും ഒരു നേര മെങ്കിലും ഭക്ഷണത്തിനു നിങ്ങളുതകട്ടെ .കേരളചരത്രം ഇന്നു വരെ കാണാത്ത രീതിയിലുള്ള ഏകോപന രക്ഷാപ്രവര്‍ത്തനങ്ങളാണു ഇപ്പോല്‍ നടക്കുന്നതു .നമ്മെ വളര്‍ത്തി വലുതാക്കിയ നമ്മുടെ കേരനാടിനു നമുക്കേകാന്‍ പറ്റുന്ന സഹായങ്ങള്‍ നിങ്ങള്‍ ഓ രോരുത്തരും ചെയ്യുക

നമുക്കുമേകാം ഒരു കൈത്താങ്ങ്

സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എയര്‍ടെല്‍ പേയ്‌മെന്റ്, സ്റ്റേറ്റ് ബാങ്ക് എന്നിവ വഴി പണം അയക്കാനുള്ള വിവരങ്ങള്‍ ലഭിക്കുവാന്‍ CLICK HERE

Share this news

Leave a Reply

%d bloggers like this: