നട്ടെല്ലിന് ബലം കൂടുതല്‍ ആണ്‍കുട്ടികള്‍ക്കെന്ന് പഠനം

 

ലോസ് ആഞ്ചല്‍സ്: നട്ടെല്ലിന് ബലം കൂടുതല്‍ ആണ്‍കുട്ടികള്‍ക്കെന്ന് പഠനം. പെണ്‍കുട്ടികളേക്കാള്‍ ബലവും വലിപ്പവുമുള്ള നട്ടെല്ലുമായാണ് ആണ്‍കുട്ടികള്‍ ജനിക്കുന്നത്. ആണ്‍കുട്ടികളുടെ നട്ടെല്ലിനേക്കാള്‍ 10.6 ശതമാനം ചെറുതും ബലം കുറഞ്ഞതുമായ നട്ടെല്ലാണ് പെണ്‍കുട്ടികള്‍ക്കെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ സബാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചില്‍ഡ്രനാണ് പഠനം നടത്തിയത്.

സസ്തനികളില്‍ മനുഷ്യര്‍ക്ക് മാത്രമാണ് നട്ടെല്ലില്‍ ഇത്തരം വ്യത്യാസം പ്രകടമാകുന്നതെന്നും ഗവേഷണ സംഘത്തിലെ വിസെന്റ് ഗില്‍സാന്‍സ് പറഞ്ഞു. ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ജേണല്‍ ഓഫ് പെഡിസ്ട്രിക്‌സിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. നട്ടെല്ലിലെ ഈ ആണ്‍ പെണ്‍ വ്യത്യാസം പെണ്‍കുട്ടികളുടെ നട്ടെല്ലിന് നേരിയ വളവിന് കാരണമാകുന്നുണ്ട്. നട്ടെല്ലിലെ ഈ വളവ് സ്ത്രീകള്‍ക്ക് പ്രസവസമയത്തെ വേദനയെ സഹിക്കുന്നതിന് സഹായകരമാണെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.

35 വീതം ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ആകെ 70 കുഞ്ഞുങ്ങളെയാണ് പഠനത്തിന് വിധേയരാക്കിയത്. നട്ടെല്ലിന് പുറമേ ഭാരം നീളം, തലയുടേയും ഇടുപ്പിന്റേയും ചുറ്റളവ് എന്നിവക്കും വ്യത്യാസമുണ്ട്. പുരുഷന്മാരേക്കാള്‍ എല്ലിന്റെ ഭാരം കുറവായിരിക്കും സ്ത്രീകള്‍ക്കെന്ന് നേരത്തെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: