നടുറോഡില്‍ കാര്‍ നിര്‍ത്തിയത് ക്യാമറയില്‍ കണ്ടു. ഓഹിയോ പോലീസിന്റെ ആത്മാര്‍ത്ഥതയില്‍ രക്ഷപ്പെട്ടത് കുരുന്നു ജീവന്‍

ഓഹിയോ: ഓഹിയോ, ശേഖര്‍ ഹൈറ്റ്‌സ് പോലീസിന്റെ മാതൃകാപരമായ നിരീക്ഷണ പാടവം ഒരു ജീവന്‍ രക്ഷിച്ചു. ഓഹിയോയിലെ തിരക്കുപിടിച്ച നഗരമധ്യത്തില്‍ കാര്‍ നിര്‍ത്തിയത് ക്യാമറയിലൂടെ നിരീക്ഷിച്ച പോലീസ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പാഞ്ഞെത്തുകയായിരുന്നു. രണ്ടുമാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി രണ്ട് പോലീസുകാര്‍ അമേരിക്കന്‍ ജനതയുടെ ഹൃദയം കവര്‍ന്നു.

പിന്‍വശത്തെ സീറ്റിലുള്ള കുഞ്ഞ് ശ്വാസംമുട്ടുകയാണെന്ന് മനസിലാക്കിയ ‘അമ്മ Tamica Pruitte കാര്‍ ഓടിച്ചുകൊണ്ടിരിക്കെ കുഞ്ഞിന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും പാല്‍ പുറത്തു വരുന്ന കാഴ്ച കണ്ട് ഭയന്ന് നടുറോഡില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. നഗര മധ്യത്തില്‍ കാര്‍ നിര്‍ത്തിയത് ക്യാമറയിലൂടെ കണ്ട Rynsidder, Alex Oklander എന്നീ പോലീസുകാര്‍ക്ക് കാര്യം മനസിലായില്ല.

കാര്‍ ബ്രേക്ക് ഡൌണ്‍ ആയതെന്ന് കരുതി കാറിനരികില്‍ എത്തിയ ഇവര്‍ കണ്ടത് ഡ്രൈവര്‍ സീറ്റില്‍ ഒരു സ്ത്രീ ഭയന്ന് പുറത്തേക്കിറങ്ങുന്നതാണ്. സ്ത്രീയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ചോദിച്ചറിഞ്ഞ പോലീസുകാര്‍ ഉടന്‍ കുഞ്ഞിനെ എടുത്തു ശിശുവിന്റെ ബ്രീത്തിങ് സാധാരണ നിലയിലാക്കി. പോലീസ് പരിശീലന കാലയളവില്‍ പ്രാഥമിക ശുശ്രൂഷ നല്‍കാനുള്ള പരിശീലനം ഇവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.

ഇവരില്‍ Alex Oklander എന്ന പോലീസുകാരന്‍ സേനയുടെ ഭാഗമായിട്ട് രണ്ടാഴ്ചയേ ആയിരുന്നുള്ളൂ. തക്കസമയത്ത് പോലീസിന്റെ ഇടപെടല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടയാക്കി. Tyra എന്ന് പേരുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച പോലീസുകാര്‍ക്ക് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹം തുടരുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: