നടി ശ്രിന്ദ വിവാഹിതയായി

കൊച്ചി: മലയാളത്തിന്റെ യുവ നടി ശ്രിന്ദ വിവാഹിതയായി. നവ സംവിധായകന്‍ സിജു .എസ് ബാവയാണ് വരന്‍. ശ്രിന്ദയുടെ രണ്ടാം വിവാഹമാണ് ഇത്. ഫഹദ് ഫാസിലിനെ നായകനാക്കി ‘ നാളെ’ എന്ന സിനിമ സംവിധാനം ചെയ്തതോടെ മലയാള സിനിമയില്‍ സിജു സജീവമാകുകയായിരുന്നു.

19 – വയസ്സില്‍ ആദ്യവിവാഹം നടന്നെങ്കിലും നാലു വര്‍ഷത്തിന് ശേഷം നടി വിവാഹമോചിതയായി. ആ ബന്ധത്തില്‍ ഒരു മകനുമുണ്ട്. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം. സിനിമാരംഗത്തു നിന്നും അനവധി ആളുകള്‍ ശ്രിന്ദക്ക് വിവാഹാശംസകള്‍ നേര്‍ന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: