നടി ആക്രമിക്കപ്പെട്ട സംഭവം; വിചാരണ നടപടികള്‍ക്ക് തുടക്കമായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ചൊവ്വാഴ്ച ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി പ്രതികള്‍ക്ക് കുറ്റം ചുമത്തുന്ന നടപടികള്‍ക്ക് വേണ്ടി നടന്‍ ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകണം. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതോടെ വിചാരണ വേഗത്തില്‍ ആക്കാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേലുള്ള പ്രോസിക്യൂഷന്റെ പ്രാരംഭ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാംപ്രതി സനില്‍ കുമാറിന്റെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവസ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാന്‍ കവിയില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിക്ക് കൈമാറുന്നത് തന്റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയത്.

Share this news

Leave a Reply

%d bloggers like this: