നടി അര്‍ച്ചന കവി വിവാഹിതയാകുന്നു; വരന്‍ സ്റ്റേജ് ഷോ താരം അബീഷ് മാത്യു

 

കോട്ടയം: നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി അര്‍ച്ചന കവി വിവാഹിതയാകുന്നു. സ്റ്റേജ് ഷോകളിലൂടെയും കോമഡി പരിപാടികളിലൂടെയും ശ്രദ്ധേയനായ അബീഷ് മാത്യുവാണു വരന്‍. ഇരുവരും സഹപാഠികളും കുടുംബസുഹൃത്തുക്കളുമാണ്. ഡിസംബറില്‍ വിവാഹ നിശ്ചയവും 2016 ആദ്യം വിവാഹവും നടത്താനാണ് ഇരുകുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. കൊച്ചിയിലോ പാലായിലോ വിവാഹം നടക്കും.

ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഇരുവരും പഠനകാലത്തു സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയമായി. വീട്ടുകാര്‍ അംഗീകരിച്ചതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് പിന്നീട് കോമഡി ഷോകളിലൂടെ പ്രശസ്തനായി. ചില ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: