നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളുടെ പകര്‍പ്പ് നടന്‍ ദിലീപിന് നല്‍കില്ലെന്ന് കോടതി.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് നടന്‍ ദിലീപിന് നല്‍കില്ലെന്ന് കോടതി. ദൃശ്യങ്ങള്‍ കാണാന്‍ മാത്രം അനുമതി. ഇന്നലെ ദൃശ്യങ്ങള്‍ കാണാന്‍ അനുമതിയുണ്ട്. കേസിലെ പ്രതിയായ ദിലീപിനോ അഭിഭാഷകര്‍ക്കോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങള്‍ കേസിലെ രേഖയാണ് എന്നും അതിന്റെ പകര്‍പ്പിന് തനിക്ക് അവകാശമുണ്ട് എന്നുമുള്ള ദിലീപിന്റെ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. വീണ്ടും ഫോറന്‍സിക് പരിശോധന ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

കേസിലെ ഇരയുടെ വാദങ്ങള്‍ മിക്കതും അംഗീകിരിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. കര്‍ശന ഉപാധിയോടെയെങ്കിലും ഈ ദൃശ്യങ്ങള്‍ കൈമാറണമെന്ന ദിലീപിന്റെ ആവശ്യം പോലും കോടതി അംഗീകരിച്ചില്ല.
എന്നാല്‍, ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറരുത് എന്ന് നടി സുപ്രീം കോടതിയില്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. തന്റെ സ്വകാര്യത മാനിക്കണം എന്ന് നടി പറയുന്നു. പ്രതികളെ ദൃശ്യങ്ങള്‍ കാണിക്കുന്നതില്‍ എതിര്‍പ്പില്ല, അതേസമയം പകര്‍പ്പ് കൈമാറരുത് എന്നാണ് ആക്രമിക്കപ്പെട്ട നടി പറയുന്നത്.

ദൃശ്യങ്ങള്‍ കൈമാറരുത് എന്ന് സംസ്ഥാന സര്‍ക്കാരും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെയും അഭിഭാഷകന്റെയും പക്കല്‍ ദൃശ്യങ്ങള്‍ സുരക്ഷിതമായിരിക്കും എന്ന് ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നതോടെ കേസിലെ വിചാരണ നടപടികളും പുനരാരംഭിക്കാനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ നടപടികള്‍ നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു

Share this news

Leave a Reply

%d bloggers like this: