നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്തേക്കും. ആദ്യഘട്ടതില്‍ ചോദ്യം ചെയ്യലിന് വിധേയനായ നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ മണത്ത പോലീസ് വീണ്ടും ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാദിര്‍ഷായുടെ അഭിഭാഷകന്‍ വഴി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണവുമായി സഹകരിക്കുന്ന തന്നോട് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കുറ്റം തന്റെ മേല്‍ അനാവശ്യമായി അടിച്ചേല്പിക്കപ്പെടുകയാണെന്നും നാദിര്‍ഷ കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം പതിമൂന്നാം തീയതിയിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ആരെയും പ്രതിക്കൂട്ടിലാക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു വിധ ഭീഷണിയുമുണ്ടായിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി. എ.വി ജോര്‍ജ്ജ് വിശദമാക്കി. കേസുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലുള്ളവരെ ചോദ്യം ചെയ്യുന്നത് കേസന്വേഷണത്തിന്റെ ഭാഗമാണെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: