നടപ്പു സാമ്പത്തിക വര്‍ഷം ഐറിഷ് സമ്പദ് രംഗം 6% വളര്‍ച്ചനിരക്ക് കൈവരിക്കുമെന്ന് സര്‍ക്കാര്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡ് നടപ്പുസാമ്പത്തിക വര്‍ഷം 6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍. ജൂണ്‍ വെയുള്ള മൂന്നുമാസത്തിനുള്ളില്‍ സമ്പദ് രംഗം രണ്ടുശതമാനം വളര്‍ച്ച കൈവരിച്ചു. ജിഡിപിയില്‍ 6.7 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. സ്‌പെയിനേക്കാള്‍ രണ്ട് മടങ്ങ് അധിക വളര്‍ച്ചയാണ ജിഡിപിയില്‍ ഉണ്ടായിരിക്കുന്നത്.

വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ വളര്‍ച്ചാനിരക്ക് ശ്രദ്ധേയമാണെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഐറിഷ് സമ്പദ് വ്യവസ്ഥ 7 ശതമാനമായി വളര്‍ന്നുവെന്നും ചൈനയേക്കാള്‍ മുന്‍പിലാണ് അയര്‍ലന്‍ഡ് സമ്പദ് രംഗത്തിന്റെ കുതിപ്പെന്നും മന്ത്രി പറഞ്ഞു.

വ്യവസായത്തില്‍ 4.2 സതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ വ്യക്തിഗത ഉപഭോഗനിരക്കില്‍ 0.4 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കയറ്റുമതി 13.6 ശതമാനം വര്‍ധിക്കുകയും ഇറക്കുമതി 16.9 ശതമാനം കുറയുകയും ചെയ്തു. സമ്പദ് രംഗം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നൂനന്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: