നടപടികള്‍ എടുത്തില്ലെങ്കില്‍ യൂറോപ്പ് ഇസ്ലാമിക് കാലിഫേറ്റ് ആകും; ഇറ്റാലിയന്‍ മന്ത്രി…

റോം: ഭീകരവാദത്തെ തുരത്താന്‍ സത്വര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ യൂറോപ്പ് ഇസ്ലാമിക് ഭീകരരുടെ പിടിയിലകപ്പെടുമെന്ന് ഇറ്റാലിയന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ മാറ്റിയോ സാല്വിനി. യൂറോപ്പിലെ ചില തലസ്ഥാന നഗരങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഇസ്ലാമികവത്കരണം നടന്നുവരുന്നതില്‍ മന്ത്രി ആശങ്ക രേഖപ്പെടുത്തി. ആഗോള ഭീകരഗ്രൂപ് ആയ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇനിയും നടപടികളെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അമാന്തിച്ചാല്‍ മെഡിറ്ററേനിയന്‍ പ്രദേശം ശവപ്പറമ്പാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

കടല്‍മാര്‍ഗമുള്ള നിയമവിരുദ്ധമായ കുടിയേറ്റത്തിന് ഇറ്റലി വന്‍തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഇസ്ലാമിക് ഭീകരതയെ തടയാന്‍വേണ്ടി ആയിരുന്നുവെന്ന് സാവിനി വ്യക്തമാക്കി. ഇത്തരത്തില്‍ കുടിയേറ്റം നിയന്ത്രിക്കപ്പെട്ടതോടെ ഇത് ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി, ബ്രെസല്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് കൂടി ഉപകാരപ്രദമായിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന യൂറോപ്യന്‍ നയവും വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്.

അഭയാര്‍ഥികളായി രാജ്യത്ത് എത്തുന്നവരുടെ മേല്‍വിലാസവും മുന്‍കാല ചരിത്രങ്ങളും ഇവരുടെ പ്രവര്‍ത്തന മേഖല ഏതാണെന്നും എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും സാവിനി മുന്നറിയിപ്പ് നല്‍കുന്നു. യു.എന്നിന്റെ അഭയാര്‍ത്ഥികളെ ഏറ്റെടുക്കുന്ന കരാറില്‍ ഒപ്പുവെച്ചിട്ടുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്തരത്തില്‍ രാജ്യത്ത് എത്തിച്ചേരുന്നവര്‍ക്ക് നേരെ നിരീക്ഷണവും ശക്തമാക്കേണ്ടിയിരിക്കുന്നു. ഭീകരവാദത്തിനെതിരെ പൊരുതാന്‍ ഇറ്റലി സജ്ജമാണെന്നും മന്ത്രി സാവിനി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: