‘നക്ഷത്രരാത്രി 2017’ ഡിസംബര്‍ 2നു കോര്‍ക്കില്‍ നിന്നും ആരംഭിക്കുന്നു.

‘അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ ദൈവ ക്രിപ നിറഞ്ഞവര്‍ക്ക് സമാധാനം ‘

‘നക്ഷത്രരാത്രി 2017’….. അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ ഡിസംബര്‍ 2 നു കോര്‍ക്കില്‍ നിന്നും ആരംഭിക്കുന്നു.

നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി സന്ദേശയാത്ര
ഡിസംബര്‍ 2 നു തുടങ്ങി അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ താമസ്സിക്കുന്ന ക്‌നാനായ ഭവനങ്ങള്‍ സന്ദര്‍ശ്ശിച്ച് ഡിസംബര്‍ 20 നു ഡോണിഗലില്‍ സമാപിക്കും.

2 : ശനി : കോര്‍ക്ക്,ലിമറിക്.
6 : ബുധന്‍ : ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്‍ , നാവന്‍.
9:ശനി : ലൂക്കന്‍ , ഡബ്ലിന്‍ സിറ്റി.
12: ചൊവ്വ : താലാ.
14: വ്യാഴം : സൗത്ത് ഡബ്ലിന്‍.
16: ശനി : സാട്രി , സ്വൊര്‍ട്ട്‌സ് , ഫിഗ്ലാസ്.
18: തിങ്കള്‍ : ഗാല്‍വേ.
20: ബുധന്‍ : ഡോണിഗല്‍.
എന്നിങ്ങനെയാണ് ക്രിസ്തുമസ് കരോള്‍ ഒരുക്കിയിരിക്കുന്നത്.

ഈ ദിവസങ്ങളില്‍ അതാതു സ്ഥലങ്ങളിലെ എല്ലാ ക്‌നാനായ കുടുംബങ്ങളും തിരുപ്പിറവിയുടെ സന്ദേശ വാഹകരാകുവാന്‍ ഒരുങ്ങിയിരിക്കണമെന്ന് കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക്:
ജോണ്‍ കൊറ്റം :?(087) 259 6608?
ഷാന്റോ കുര്യന്‍:?(087) 368 7670?
അരുണിമ ജ്യോതിസ്:?(087) 175 7823?
തോമസ് എബ്രഹാം:?(087) 697 0534?

വാര്‍ത്ത:ജോസ് മാത്യു.

 

Share this news

Leave a Reply

%d bloggers like this: