ധോണിക്കെതിരെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിന് സ്റ്റേ

ന്യൂഡല്‍ഹി: പരസ്യ ചിത്രത്തില്‍ ധോണിയുടെ മുഖം ഹിന്ദുദൈവത്തിന്‍റെതായി വന്നതിനെതിരെയെടുത്ത കേസില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. ക്രിമിനല്‍ നടപടിയെടുക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് പി.സി. ഘോഷ് അദ്ധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്.

2013ല്‍ ബിസിനസ് ടുഡേ മാസികയില്‍ ധോണിയെ നിരവധി ഉത്പന്നങ്ങള്‍ കയ്യിലേന്തിയ ഭഗവാന്‍ വിഷ്ണുവിന്റെ രൂപത്തില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായത്. ധോണി മനപ്പൂര്‍വ്വം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നായിരുന്നു ആരോപണം.

ക്രിമിനല്‍ നടപടി എടുക്കുന്നതിനെതിരെ സ്‌റ്റേ ആവശ്യപ്പെട്ട് ധോണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: