ധനമന്ത്രി കെ എം മാണിയുടെ ജീവചരിത്രം ‘കെ എം മാണി എ സ്റ്റഡി ഇന്‍ റീജണിലിസം’ പ്രകാശനം ചെയ്തു

കൊച്ചി: ധനമന്ത്രി കെ എം മാണിയുടെ ജീവചരിത്രം’കെ എം മാണി എ സ്റ്റഡി ഇന്‍ റീജണിലിസം’ പ്രകാശനം ചെയ്തു. മാണിയുടെ ദീര്‍ഘമായ രാഷ്ട്രീയ ഇന്നിംഗ്‌സിന്റെ രഹസ്യം ഇന്ത്യയിലാകെയുള്ള രാഷ്ട്രീയക്കാര്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണെന്ന് പുസ്തകം പ്രകാശനം ചെയ്ത കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

തുടര്‍ച്ചയായ വിജയങ്ങളുടെയും ജനങ്ങളില്‍ ഒരുവനായി നില്‍ക്കുന്നതിന്റെയും രഹസ്യം സ്വന്തം പാര്‍ട്ടിക്കാരെ മാത്രമല്ല മറ്റുള്ളവരെയും പഠിപ്പിക്കണം. കെഎം മാണി എന്ന രാഷ്ട്രീയക്കാരിനിലൂടെ അന്‍പതാണ്ടത്തെ കേരള രാഷ്ട്രീയ ചരിത്രം പറയുന്ന പുസ്തകമാണ് കെ എം മാണി എ സ്റ്റഡി ഇന്‍ റീജണലിസം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ ഗോവിന്ദന്‍ കുട്ടിയാണ് ഗ്രന്ഥ രചന നിര്‍വഹിച്ചിരിക്കുന്നത്.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്ന് ആദ്യകോപ്പി രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഏറ്റുവാങ്ങി. സ്വന്തം അറിവില്ലാതെയാണ് കെ ഗോവിന്ദന്‍ കുട്ടി പുസ്തക രചന തുടങ്ങിയത്, എന്നാല്‍ മികച്ച രീതിയില്‍ രചന പൂര്‍ത്തീയാക്കിയ അദ്ദേഹത്തിന് നന്ദി പറയുന്നതായി മാണി പറഞ്ഞു. ജീവചരിത്രം വായിച്ച് അഭിപ്രായം അറിയിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു.

മന്ത്രിമാരായ രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവരും പുസ്തക പ്രകാശനത്തിനെത്തിയിരുന്നു. മാണിയുടെ മക്കളും മരുമക്കളും ചെറുമക്കളും പാര്‍ട്ടിപ്രവര്‍ത്തകരും അടങ്ങുന്ന വലിയ സദസാണ് പുസ്തക പ്രകാശനത്തിനെത്തിയത്.

Share this news

Leave a Reply

%d bloggers like this: