ധനകാര്യ മേഖലയിലും ട്രാവല്‍ ഇന്‍ഡസ്ട്രിയിലും അപ്രന്‍റീസ്ഷിപ്പിന് അവസരമൊരുങ്ങുന്നു

ഡബ്ലിന്‍: സ്കൂള്‍ പഠനം കഴിയുന്നവര്‍ക്ക് ധനകാര്യ മേഖലയിലും ട്രാവല്‍ ഇന്‍ഡസ്ട്രിയിലും പാചകത്തിലും തൊഴില്‍ പരിശീലനം നേടാന്‍ അവസരം ഒരുങ്ങുന്നു. പരിശീലന വിദ്യാഭ്യാസ പരിപാടികള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് പുതിയ സ്കീം പ്രഖ്യാപിക്കുന്നതിലാണ് അനുമതി നല്‍കികൊണ്ട് നിര്‍ദേശമുണ്ടാകുക. അപ്രന്‍റീസ്ഷിപ്പ് കൗണ്‍സില്‍ പുതിയ എണ്‍പത് തൊഴില്‍ പരിശീലനങ്ങളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്.  25 എണ്ണത്തിന് നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കിയിട്ടുണ്ട് മറ്റുള്ളവ വിവിധ വ്യവസായ മേഖലകളും ഉന്നത വിദ്യാഭ്യാസ പങ്കാളികളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കാനാകൂ.

നിലവില്‍ 27 കാറ്റഗറിയില്‍ മാത്രമേ തൊഴില്‍ പരിശീലനം സാധ്യമാകുകയുള്ളൂ. അത് തന്നെ അഞ്ച് മേഖലയില്‍ മാത്രമാണ്. നിര്‍മ്മാണം, ഇലക്ട്രിക്കല്‍, എഞ്ചിനിയറിങ്,  മോട്ടോര്‍മെക്കാനിക്, പ്രിന്‍റിങ് മേഖലകളിലാണ് അനുമതി ഉണ്ടായിരുന്നത്.  അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ തൊഴില്‍ പരിശീലനത്തിന് അവസരം ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ തന്നെ ചിലത് പങ്കാളികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലെവല്‍ എട്ട് വരെ യോഗ്യത നേടാനും അവസരം ലഭിക്കുന്നുണ്ട്. പരിശീലനത്തിന്‍റെ ഭാഗമായി ഡിഗ്രിവരെ നേടിയെടുക്കാന്‍ അവസരം ലഭിക്കുമെന്ന ചുരുക്കം.

ധനകാര്യമേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും പരിശീലനം നടത്തുന്നവരുടെ അപ്രന്‍റീസ്ഷിപ്പ്  ലെവല്‍ ഏഴോ (ordinary bachelor’s degree) എട്ടോ ബിരുദതലവുമായി ബദ്ധിപ്പിക്കാനും നിര്‍ദേശമുണ്ടാകും. സ്കൂള്‍ പഠനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് പരമ്പരാഗത ഉന്നത വദ്യാഭ്യാസത്തിന് പകരമായി ഒരവസരം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.  നിലവില്‍ അപ്രന്‍റീസ്ഷിപ്പ് ലെവര്‍ ആറില്‍(diploma) ആണ് നല്‍കുന്നത്.  തൊഴില്‍ വിപണയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പരിഷ്കരണം വരുത്താനാണ് ശ്രമിക്കുന്നത്. നിര്‍മ്മാണ മേഖല അല്ലാതെയുള്ള മേഖലയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുക്കുകയും ചെയ്യുന്നു.

Share this news

Leave a Reply

%d bloggers like this: