ദ്രോഹഡ പള്ളിയില്‍ പരിശുദ്ധ പൗലോസ് മാര്‍ അത്താനാസിയോസ് വലിയതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ദ്രോഹഡ,സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഇടവകയുടെ കാവല്‍പിതാവായ പരിശുദ്ധ പൗലോസ് മാര്‍ അത്താനാസിയോസ് വലിയതിരുമേനിയുടെ അറുപത്തിഅഞ്ചാമത് ശ്രാദ്ധപെരുന്നാള്‍ ജനുവരി 26 ,27 ( വെള്ളി ,ശനി) തിയ്യതികളിലായി ഇടവക മെത്രാപോലീത്ത അഭി .ഡോ. മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ബഹു .ബിജു പാറേക്കാട്ടില്‍ അച്ചന്റേയും,ജിനോ ജോസഫ് അച്ചന്റേയും സഹകാര്‍മ്മികത്വത്തിലും ഭക്തിയാദരവോടെ കൊണ്ടാടുന്നു .2018 ജനുവരി 26 വെള്ളിയാഴ്ച വൈകിട്ട് 6 .00 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ശനിയാഴ്ച രാവിലെ 10 .00 മണിക്ക് പ്രഭാത നമസ്‌കാരത്തോടെ പെരുന്നാള്‍ വി .കുര്‍ബ്ബാനയും ദ്രോഹഡ ,ഗ്രീന്‍ ഹില്‍സ് ഔര്‍ ലേഡി ചാപ്പലില്‍ വച്ച് ക്രമീകരിച്ചിരിക്കുന്നു .ഏവരെയും പെരുന്നാള്‍ ശുശ്രൂഷകളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

 

Share this news

Leave a Reply

%d bloggers like this: