ദ്രോഹഡയില്‍ വെള്ളവുമായി പട്ടാളം ഇറങ്ങും ??

അയര്‍ലന്റിലെ വടക്കു കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിടുന്ന കടുത്ത ജലക്ഷാമം പരിഹരിക്കാന്‍ ഐറിഷ് വാട്ടര്‍ അതോറിറ്റി സൈന്യത്തിന്റെ സഹായം തേടുന്നു. ദ്രോഹഡയിലും കിഴക്കന്‍ മീത്തിലും അഞ്ച് ദിവസമായി വെള്ളമില്ലാതെ വലയുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ജലവിതരണം ഉറപ്പാക്കാനും താല്കാലിക വാട്ടര്‍ സ്റ്റേഷനുകള്‍ പുനര്‍ നിര്‍ണയിക്കാനും പതിനാറോളം സൈനിക ടാങ്കറുകളില്‍ വെള്ളമെത്തിക്കാനാണ് സൈന്യത്തിന്റെ ശ്രമം. താല്‍ക്കാലിക സംഭരണ ??പോയിന്റുകള്‍ സ്ഥാപിച്ചും റിസര്‍വോയര്‍ നിറയ്ക്കാന്‍ ഐറിഷ് വാട്ടറിന്റെ നേതൃത്വത്തില്‍ ടാങ്കറുകള്‍ വിന്യസിച്ചും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടത്തി വരുന്നു.

വിദഗ്ധമായ അറ്റകുറ്റപണികള്‍ പൈപ്പ് ലൈനില്‍ വേണമെന്ന നിര്‍ദ്ദേശമാണ് തുടക്കത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇവര്‍ പറഞ്ഞിരുന്ന സമയം അവസാനിച്ചിട്ടും തകരാര്‍ പരിഹരിക്കുന്നത് നീണ്ടുപോകുന്നത് പ്രദേശത്തെ ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ടെന്ന് സെനറ്റ് അംഗമായ ജെഡ് നാഷ് വ്യക്തമാക്കി. വെറും ആറ് വാട്ടര്‍ സ്റ്റേഷനുകള്‍ മാത്രമാണ് ദ്രോഗഡാ മേഖലയില്‍ ഇതുവരെ വിന്യസിച്ചിട്ടുള്ളത്. 43,000 കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ പ്രദേശത്ത് ഇത് ഒന്നുമാകില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദ്രോഹഡയ്ക്ക് സമീപം കഴിഞ്ഞ ജൂണിലും പൈപ്പുകള്‍ക്ക് തകരാറ് സംഭവിച്ചിരുന്നു. തകര്‍ന്ന പൈപ്പിനെപ്പറ്റി ഐറിഷ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പല പ്രാവിശ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ വടക്കുകിഴക്ക് മേഖലകളില്‍ മാത്രമുള്ള ഈ പ്രതിസന്ധി മറ്റ് സ്ഥലങ്ങളിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഐറിഷ് വാട്ടറിന്റെ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 1,000 കിലോ മീറ്റര്‍ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള ഐറിഷ് ജല ശൃംഖലയെ മാറ്റി സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ടമാണിത്.

ആയിരക്കണക്കിന് വീടുകളും ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നതാണ് ലോത്ത്, മീത്ത്, ദ്രോഹഡ തുടങ്ങിയ പ്രദേശങ്ങള്‍. വെള്ളമില്ലാതെ അഞ്ചാം ദിവസമാണ് ഈ പ്രദേശങ്ങള്‍ അഭിമുഖീകരിക്കുന്നത്. വ്യാഴാഴ്ചയോടെ ഈ പ്രദേശങ്ങളിലെ 50,000 ത്തോളം ഭവനങ്ങളിലും സ്ഥാപങ്ങളിലും കുടിവെള്ളം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് ഐറിഷ് വാട്ടര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: